Video Stories
തണുപ്പുകാലത്തെ പ്രതിരോധിക്കാനിതാ കുറച്ചധികം ടിപ്‌സ്…

ചൂടുപോലെ തന്നെയാണ് തണുപ്പും അധികമായാല്‍ അപകടമാണ്. തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ താഴെ കൊടുത്തിരിക്കുന്നു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ഫ്രിഡ്ജില്‍ വെച്ച ശീതള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.
മഞ്ഞുള്ള സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ജാക്കറ്റും തൊപ്പിയും അണിയുക.
പ്രോട്ടീന്‍, വൈറ്റമിന്‍, അയേണ്‍, സിങ്ക് കലര്‍ന്ന ഭക്ഷണം ധാരാളമായി കഴിക്കുക.
വെളുത്തുള്ളി പോലുള്ള ഔഷധഗുണമുള്ള വസ്തുക്കള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉപയോഗിക്കുക.
ഉറക്കം അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
സൂപ്പും പ്രകൃതിദത്തമായ ചായകളും ശീലിക്കുക.
ചുണ്ട് പൊട്ടുന്നവര്‍ അല്‍പം നാരങ്ങാ നീര് പുരട്ടുക.
മല്ലിയിലയുടെ നീരെടുത്ത് ചുണ്ട് മസാജ് ചെയ്താല്‍ നല്ല ചുവന്ന നിറം ലഭിക്കും.
കണ്ണിലെ പാടു മാറ്റാന്‍ തണുത്ത പാലില്‍ മുക്കിയ പഞ്ഞി കണ്ണിനു മുകളില്‍ വെക്കുന്നത് നല്ലതാണ്.
ആസ്മ രോഗികള്‍ മഞ്ഞു കാലത്ത് പ്രത്യേകം ശ്രദ്ധിക്കുക. രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുള്ള കാലമാണ്.
വൈറല്‍ പനിക്കെതിരെ ജാഗ്രതയുണ്ടാകണം.
ചുക്ക് കഷായം വെച്ചു കഴിക്കുക. എള്ള് അരച്ച് അതില്‍ കുറച്ച് പഞ്ചസാര ചേര്‍ത്ത് ആട്ടിന്‍പാലില്‍ കഴിക്കുന്നതും തണുപ്പ് കാലത്ത് നല്ലതാണ്.
കുളിക്കുന്നതിന് മുമ്പായി അല്‍പം നല്ലെണ്ണയോ ഒലിവ് എണ്ണയോ ചൂടാക്കി ദേഹമാസകലം പുരട്ടി തിരുമ്മുക. അര മണിക്കൂറിന് ശേഷം കുറച്ച് കടലമാവ് ഉപയോഗിച്ച് തേച്ച് കുളിക്കുക.
പരമാവധി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
സ്‌കിന്‍ ടിപ്‌സ്
തണുപ്പു കാലം സുന്ദരികളുടെയും സുന്ദരന്മാരുടെയും പേടിസ്വപ്‌നമാണ്. ഇക്കാലത്ത് ചര്‍മ പരിചരണം പ്രധാനമാണ്. തണുപ്പ് പുറത്തായാലും അകത്തായാലും നമ്മുടെ തൊലി നമ്മോടൊപ്പമുണ്ടാകും. ചര്‍മം വരണ്ടു പോവുക, ത്വക്ക് രോഗങ്ങളുണ്ടാവുക എന്നിവയെല്ലാം ഇക്കാലത്ത് സ്വാഭാവികമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള പത്തു മാര്‍ഗങ്ങള്‍ കേട്ടോളൂ.
– തൊലിക്ക് എന്തെങ്കിലും മാറ്റങ്ങളുണ്ടാകുന്നതായി കണ്ടാല്‍ നേരെ പോകേണ്ടത് അടുത്തുള്ള മരുന്നു ഷോപ്പിലേക്കല്ല, ത്വക്ക് സ്‌പെഷ്യലിസ്റ്റിനെയാണ് കാണേണ്ടത്. ഒരു സ്‌പെഷ്യലിസ്റ്റിനു മാത്രമേ നിങ്ങളുടെ പ്രശ്‌നം പെട്ടെന്ന് കണ്ടെത്താനാവൂ.
– മഞ്ഞുകാലത്ത് തൊലി പെട്ടെന്ന് ഉണങ്ങി വരണ്ടു പോകും. ചര്‍മം വരണ്ടു പോയാല്‍ അത് ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാന്‍ ഇടയാക്കും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് മഞ്ഞു കാലത്തെ ചര്‍മ പരിചരണത്തില്‍ പ്രധാനം. ഉണങ്ങിയ ചര്‍മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കുന്നതാണ് നല്ലത്.
– മുഖത്തെയും കഴുത്തിലെയും ചര്‍മ സംരക്ഷണത്തിന് അല്‍പം കടല മാവ് തേച്ച് മുഖം വൃത്തിയായി കഴുകണം. അതിനു ശേഷം കുറച്ച് കോള്‍ഡ് ക്രീം മുഖത്ത് പുരട്ടുക. കോള്‍ഡ് ക്രീം കണ്ണുകള്‍ക്ക് ചുറ്റും പുരട്ടുന്നത് നല്ലതാണ്. ക്രീം അര മണിക്കൂര്‍ കഴിഞ്ഞ് പഞ്ഞി ഉപയോഗിച്ച് തുടച്ചു മാറ്റണം.
-കൈകളിലും കാലുകളിലും ഉള്ള ചര്‍മ്മം ഉണങ്ങാതെ സൂക്ഷിക്കുന്നതിന് ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക.
– കഴുകുവാന്‍ സോപ്പ് ഉപയോഗിക്കാതിരിക്കുക.
– ചര്‍മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച തുടര്‍ച്ചയായി പാലിന്റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക.
– കാല്‍ വിണ്ടുകീറുന്നുണ്ടെങ്കില്‍ പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാലില്‍ പുരട്ടി കുറച്ച് സമയം കഴിഞ്ഞാല്‍ കഴുകി കളയുക. ഇങ്ങനെ തുടര്‍ച്ചായായി പുരട്ടിയാല്‍ മാറിക്കിട്ടും.
– ചുണ്ടുകളിലെ തൊലി ഉണങ്ങിവിണ്ടുകീറിപോകാതിരിക്കാനായി രാത്രി ഉറങ്ങുമ്പോള്‍ കുറച്ച് ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോചെയ്യുക.
– ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുമ്പായി കുറച്ച് വാസിലിന്‍ ചുണ്ടുകളില്‍ പുരട്ടുക.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
kerala3 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
kerala3 days ago
ഷഹബാസ് വധക്കേസ്; പ്രതികളായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് ചോദ്യംചെയ്ത് ഹൈക്കോടതി
-
kerala3 days ago
ആശാ വര്‍ക്കര്‍മാരുടെ സമരം; നൂറാം ദിവസത്തില്‍ 100 പന്തം കൊളുത്തി പ്രതിഷേധം
-
film3 days ago
വീണ്ടും റാപ്പര്‍ വേടന് സിനിമയില്‍ പാടുന്നു, നരിവേട്ടയിലെ ‘വാടാ വേടാ..’ ഗാനം പുറത്തിറങ്ങി
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala2 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india2 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍