india
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആര് സംരക്ഷിക്കും ?
‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

അഡ്വ. മുഹമ്മദ് ഷാ
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്ന ഭരണഘടനാമൂല്യങ്ങളും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മാലികവകാശങ്ങളും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുഛേദം 13 മാണ് സംസ്‌കാരവും വിശ്വാസവും മറ്റെല്ലാ അവകാശങ്ങളും ആസ്വദിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ബഹുസ്വര സമൂഹത്തിന് അവസരമൊരുക്കുന്നത്. ഈ അടിസ്ഥാനതത്വങ്ങളില്‍ കടന്ന്കയറാനോ അനുഛേദം 368 ലെ ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റ് ദുരുപയോഗം ചെയ്ത് അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനോ പാടില്ല എന്നും 27.02.1967 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് vs ്സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1967 AIR SC 1643) കേസിലും, 24.04.1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദ ഭാരതി vsസ്റ്റേറ്റ് ഓഫ് കേരളാ (1973 അകഞ ടഇ 1461 കേസിലും 07.11.1975 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് ഇന്ദിരാഗാന്ധി vs രാജ് നാരായണ്‍ (1975 AIR SC 2299) കേസിലും, 31.07.1980 ല്‍ 5 അംഗ ഭരണഘടനാ ബെഞ്ച് മിനര്‍വാ മില്‍സ് ് െയൂണിയന്‍ ഓഫ് ഇന്ത്യ (1980 AIR SC 1789) കേസിലും, 13.11.1980 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു vs യൂണിയന്‍ ഓഫ് ഇന്ത്യ (1981 (2) ടഇഇ 362) കേസിലും സുപ്രീംകോടതി വ്യക്തമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഒരു ഏകാധിപതിക്കും പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബഹുസ്വര സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനോ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് മുകളില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ബെഞ്ച് വിധികളുടെ സംരക്ഷണംകൊണ്ട് മാത്രമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധികളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് ഭരണഘടനാപദവിയിലിരുന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കാന്‍ കഴിയണം.
ഭരണഘടനയുടെ ഒന്നാം ഭേദഗതിയും പതിനേഴാം ഭേദഗതിയും 1951 ലെ ശങ്കരിപ്രസാദ് സിംഗ് ് െയൂണിയന്‍ ഓഫ് ഇന്ത്യ (SC 1951 458), സജ്ജന്‍ സിംഗ്vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ (അകഞ 1965 ടഇ 845) എന്നീ കേസുകളില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനയുടെ ഏത് ഭാഗവും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായി പോലും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അനുഛേദം 368 പ്രകാരം അധികാരമുണ്ട് എന്ന വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട്തന്നെ ഭരണഘടനയുടെ 23-0 ഭേദഗതി വരെയുള്ള ഭേദഗതികളില്‍ പലതും അടിസ്ഥാന തത്വങ്ങള്‍ക്കും മാലികവകാശങ്ങള്‍ക്കും വിരുദ്ധമായിരുന്നു. 1967ല്‍ ഗോലക്‌നാഥ് വിധിയിലൂടെ 1951 ലെ ശങ്കരിപ്രസാദ് വിധിയും 1965 ലെ സജ്ജന്‍ കുമാര്‍ വിധിയും സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളതാണ്. കേശവനന്ദ ഭാരതി വിധി വന്ന 24.04.1973 ന് ശേഷം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടനാഭേദഗതികളൊന്നും നിലനില്‍ക്കില്ല എന്ന് 1980ലെ വാമനകുമാര്‍ കേസിന്റെ സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നു.
ഈ സാഹചര്യത്തില്‍ അടിസ്ഥാന തത്വ സിദ്ധാന്തത്തിനെതിരായ ഭരണകൂട പ്രചാരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുക, ഇന്ത്യയുടെ പ്രദേശങ്ങളിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിയമപരമായ തൊഴില്‍ ചെയ്യാനും, കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം (ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയം), ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത്പിടിക്കാന്‍ അവരുടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പേരക്കുട്ടി ഐതിഹാസിക യാത്രയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെ ഉയര്‍ത്തിപിടിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരുമാണ്.
ഭരണഘടനയും ഭരണഘടനാകോടതികള്‍ സമ്മാനിച്ച വിധി പ്രസ്താവങ്ങളുമാണ് മതേതര സമൂഹത്തിന്റെ പിടിവള്ളി. മൗലികാവകാശങ്ങളെ അപഗ്രഥിച്ച് സുപ്രീംകോടതി പറഞ്ഞ പല വിധി പ്രസ്താവങ്ങളും ബഹുമാനത്തോടെ കാണേണ്ടതുണ്ട്. വാക്കുകളും പ്രസ്താവനകളും സൂക്ഷ്മതയോടെയാവണം, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും അവകാശ പോരാട്ടം തുടരാം. അടിസ്ഥാന തത്വ സിദ്ധാന്തം അസാധുവാക്കുന്ന മറ്റൊരു 13 അംഗങ്ങളോ 15 അംഗങ്ങളോ ഉളള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍, അടിസ്ഥാന തത്വ സിദ്ധാന്തം സുപ്രീംകോടതിയില്‍ വാദിച്ച് ഫലിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല 1970 കളില്‍ പറഞ്ഞു. ‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.
india
കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്; കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ രംഗത്ത്
‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.

‘കന്നഡ തമിഴില്‍ നിന്നാണ് ഉണ്ടായത്’ എന്ന കമല്‍ ഹാസന്റെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കര്‍ണാടക രക്ഷണ വേദികെ എന്ന കന്നട സംഘടന ബെംഗളൂരു പൊലീസില്‍ പരാതി നല്‍കി, അതേസമയം, കമല്‍ ഹാസനോട് കര്‍ണാടക ബിജെപി മാപ്പ് ആവശ്യപ്പെട്ടു.’കന്നഡയ്ക്ക് ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ട്. കമലിന് അത് അറിയില്ല.’ ബിജെപി ആരോപിച്ചു. ‘തഗ് ലൈഫ്’ സിനിമയുടെ റിലീസിന് വിലക്ക് ആലോചിക്കുന്നതായും ഫിലിം അസോസിയേഷന്‍ അറിയിച്ചു.
വിഷയത്തില്‍ വിശദീകരണവുമായി കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ‘എന്റെ വാക്കുകള്‍ സ്‌നേഹത്തോടെയാണ് പറഞ്ഞത്. ഭാഷാ വിഷയങ്ങള്‍ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യേണ്ട; അത് ഭാഷാശാസ്ത്രജ്ഞര്‍ക്കും ചരിത്രകാരന്മാര്‍ക്കും വിടണം,’ അദ്ദേഹം പറഞ്ഞു. ‘നോര്‍ത്ത് ഇന്ത്യന്‍ വീക്ഷണത്തില്‍ അവര്‍ ശരി, കന്യാകുമാരിയില്‍ നിന്ന് നോക്കിയാല്‍ ഞാന്‍ ശരി. ഭാഷാശാസ്ത്രജ്ഞര്‍ ഇരുവരും ശരിയാണെന്ന് പറയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്ച ബെംഗളൂരുവില്‍ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ പ്രചാരണത്തിനിടെ, നടന്‍ ശിവരാജ്കുമാറിനോട് ‘നിന്റെ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.
india
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുപിയിലെ ആഗ്രയില്‍ ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. വീടിന് സമീപത്തുള്ള ക്ഷേത്രത്തിനിടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയല്‍വാസി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബന്ധുക്കള്‍ കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രതി മാനസികാ രോഗിയാണെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നു.
പ്രതിയെ വിട്ടയച്ചത് വിവാദമാവുകയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ആളാണ്. പ്രതിയുടെ മാനസിക നിലയെക്കുറിച്ച് കുടുംബം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല