Connect with us

kerala

വീണ്ടും ചാടി; മൃഗശാലയില്‍നിന്നു ചാടിയ ഹനുമാന്‍ കുരങ്ങിനെ മരത്തില്‍ നിന്നും കാണാതായി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി.

Published

on

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി. അമ്പലമുക്ക് ഭാഗത്തുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും നാടന്‍ കുരങ്ങാണ് എന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.

പുതുതായി കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങകളിലൊന്നാണ് ചാടിപ്പോയത്. അഞ്ചു ദിവസമായിട്ടും കുരങ്ങിനെ കൂട്ടില്‍ എത്തിക്കാന്‍ മൃഗശാല അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ നാലുദിവസം കുരങ്ങ് മ്യഗശാലയിലെ വലിയ മരത്തിനു മുകളില്‍ ഉണ്ടായിരുന്നു. പല വഴി നോക്കിയിട്ടും അതിനെ മെരുക്കാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. ഇതിനിടെയിലാണ് കുരങ്ങ് വീണ്ടും ചാടി പോകുന്നത്.

kerala

ഗ്രൗണ്ടിൽ കുഴിയെടുത്തു കിടന്നും കഞ്ഞിവച്ചും പ്രതിഷേധം; സർക്കാരിന് ഡ്രൈവിങ് സ്കൂളുകാരുടെ ‘ടെസ്റ്റ്’

ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.

Published

on

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്‌. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.

പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Trending