Connect with us

gulf

24 മണിക്കൂര്‍ വൈകി തിരുവനന്തപുരം-ബഹ്‌റൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.

Published

on

തിരുവനന്തപുരത്തുനിന്ന് ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയതോടെ പെരുവഴിയിലായി യാത്രക്കാര്‍. തിരുവനന്തപുരം-ബഹ്‌റൈന്‍ വിമാനം എത്താത്തതിനെത്തുടര്‍ന്ന് ബഹ്‌റൈന്‍- തിരുവനന്തപുരം സര്‍വിസും അനിശ്ചിതത്വത്തിലായി.

തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് പുറപ്പെട്ട് ബഹ്‌റൈനില്‍ രാത്രി എട്ടിന് എത്തേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് 17 മണിക്കൂര്‍ വൈകി ഇന്ന് രാവിലെ 10.30 ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വിമാനത്തില്‍ കയറിയതിനുശേഷം എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിക്കാത്തതിനെത്തുടര്‍ന്ന് തങ്ങളെ തിരിച്ചിറക്കിയെന്ന് യാത്രക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം 5ന് മാത്രമേ വിമാനം പുറപ്പെടൂ എന്നാണ് ഇപ്പോള്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

ഭക്ഷണം നല്‍കി യാത്രക്കാരെ വിമാനത്താവളത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. വിമാനം വൈകിയതുകൊണ്ട് ബഹ്‌റൈനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വിസും വൈകുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാത്രി 9ന് പുറപ്പെടേണ്ട തിരുവനന്തപുരം സര്‍വിസ് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് മാത്രമേ പുറപ്പെടുകയുള്ളു എന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് യാത്ര പുന:ക്രമീകരിച്ച യാത്രക്കാര്‍ വിമാനം വീണ്ടും വൈകിയതോടെ വലിയ ദുരിതത്തിലായി.

വിമാനം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടതിനുശേഷം മാത്രമേ ഇവിടെനിന്നുള്ള സര്‍വിസിന്റെ ഷെഡ്യൂള്‍ നല്‍കുകയുള്ളു. ഫലത്തില്‍ 24 മണിക്കൂറാണ് വിമാന സര്‍വീസ് വൈകിയത്. തിരുവനന്തപുരത്തു നിന്ന് ഞായറാഴ്ച വേറെ വിമാന സര്‍വിസ് ഇല്ലാതിരുന്നതിനാല്‍ തിങ്കളാഴ്ച രാവിലെ അത്യാവശ്യമായി ബഹ്‌റൈനിലെത്തേണ്ടവരാണ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുരിതത്തിലായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending