Connect with us

gulf

നെല്ലായ സ്വദേശി ബഹ്‌റൈനിൽ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരണപ്പെട്ടു

Published

on

നെല്ലായ മാരായമംഗലം സ്വദേശി പറക്കാട്ടു തൊടി മുഹമ്മദ്‌ അലി (58 വയസ്സ് ) മനാമയിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു .കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്‌റൈനിൽ ഉള്ള മുഹമ്മദ്‌അലി നിലവിൽ മനാമ യതീം സെന്ററിന് സമീപം ഒരു കഫ്റ്റീരിയയിൽ ജോലി ചെയ്തു വരികയായിരുന്നു.  ഭാര്യ: നഫീസ, മക്കള്‍ ഫായിസ്,ഫമിന നസ്റിന്‍,ഫസ്ന . മരുമക്കള്‍-മുഹമ്മദ് ഫൈസല്‍ ഫിറോസ്,ഫാത്തിമത്ത് സിയാന . പിതാവ് പരേതനായ മുഹമ്മദ്, മാതാവ് പരേതയായ ഖദീജ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാൻ കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു

gulf

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണം -കെ.​എം.​സി.​സി

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ പി.​ആ​ർ ടീ​മി​ന്റെ ത​ല​യി​ലി​ട്ട് ത​ടി​യൂ​രാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ശ്ര​മി​ക്കു​ന്ന​ത്.

Published

on

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് മ​ല​പ്പു​റ​ത്താ​ണെ​ന്നും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന തു​ക രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ്‌ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള ദി ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പെ​ട്ടു.

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ പി.​ആ​ർ ടീ​മി​ന്റെ ത​ല​യി​ലി​ട്ട് ത​ടി​യൂ​രാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് ശ്ര​മി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം മു​ഴു​വ​ൻ ഒ​രു ജി​ല്ല​യെ സം​ശ​യ​ത്തി​ന്റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം വ​ന്ന​ത്. ഇ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണം.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​ക്കാ​രെ ക​ണ്ട​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി ഇ​തി​നോ​ട് സ​മാ​ന​മാ​യ പ്ര​സ്താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഒ​രു ക​മ്യൂ​ണി​സ്റ്റ് നേ​താ​വി​ൽ നി​ന്ന് മാ​റി ആ​ർ.​എ​സ്.​എ​സ് നേ​താ​വി​ന്റെ ഭാ​ഷ​യി​ലാ​ണ്‌ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്.

ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യും പൊ​ലീ​സും പി​ന്മാ​റ​ണ​മെ​ന്നും കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

gulf

മുസ്‌ലിം ലീഗ്‌ പ്രയാണത്തില്‍ കെഎംസിസിയുടെ സേവനസാന്നിധ്യം അവിസ്മരണീയം

Published

on

അബുദാബി: മുസ്‌ലിം ലീഗിന്റെ പ്രയാണത്തില്‍ കെഎംസിസിയുടെ സേവന സാന്നിധ്യം അവിസ്മരണീയമാണെന്ന് തൃശ്ശൂര്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സെക്രട്ടറി കെകെ ഹം സകുട്ടി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ ഇരുവര്‍ക്കും അബുദാബി തൃശൂര്‍ ജില്ലാ കെഎം സിസി നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും. പ്രസിഡന്റ് അന്‍വര്‍ കയ്പമംഗലം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ധീന്‍ പി വി സ്വാഗതം പറഞ്ഞു. ഹക്കീം റഹ്‌മാനി പ്രാര്‍ത്ഥന നടത്തി.

പ്രവാസലോകത്ത് കഠിനാദ്ധ്വാനം ചെയ്യുമ്പോഴും അശരണരുടെ ക്ഷേമത്തിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന കെഎംസിസി സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ്. ഹരിതപ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ ഒരിയ്ക്കലും മാറ്റിനിറുത്താവാത്ത പ്രസ്ഥാനമാണ് കെഎംസിസിയെന്ന് ജാഫര്‍ സാദിഖ് പറഞ്ഞു. കെഎംസിസിയുടെ പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം ലീഗ് പ്രസ്ഥാനം നല്‍കുന്ന അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്ന് കെകെ ഹംസക്കുട്ടി വ്യക്തമാക്കി. സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ റഷീദ് പട്ടാമ്പി പരിപാടി ഉല്‍ഘാടനം ചെയ്തു.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രവര്‍ത്തകരെ കൂട്ടിയിണക്കി തൃശ്ശൂര്‍ ജില്ലാ കെഎംസിസിക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖിന് റഷീദ് പട്ടാമ്പിയും, സെക്രട്ടറി കെ കെ ഹംസക്കുട്ടിക്ക് റസാഖ് ഒരുമനയൂരും ഷാള്‍ അണിയിച്ചു. മുന്‍ ജില്ലാ കെഎംസിസി സെക്രട്ടറി സിദ്ദീഖ് തളിക്കുളം, മുന്‍ ജില്ലാ ട്രഷറര്‍ ഷഫീഖ് ആശംസാ പ്രസംഗം നടത്തി. ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേ താക്കള്‍ വിവിധ വിഷയങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പെടുത്തി സംസാരിച്ചു. തൃശ്ശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിവിധ മണ്ഡലം നേതാക്കള്‍ വിശദീകരിച്ചു.

ഇസ്ലാമിക് സെന്റര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഹാഷിം ഒരുമനയൂര്‍, വിവിധ മണ്ഡലം ഭാരവാഹി കളായ ഫൈസല്‍ കടവില്‍ (ഗുരുവായൂര്‍) അബ്ദുള്ള ചേലക്കോട് (ചേലക്കര) സഗീര്‍ കരിപ്പാക്കുളം (കൊടു ങ്ങല്ലൂര്‍) അഷിഫ് (കയ്പമംഗലം) ഹക്കീം (കുന്നംകുളം) വിവിധ പഞ്ചായത്തുകളെ പ്രതിനിധീക രിച്ചു നഹാസ് (കടപ്പുറം) സമദ് കെ കെ (പുന്നയൂര്‍) തുടങ്ങിവര്‍ സംസാരിച്ചു. കാലിക വിഷയങ്ങള്‍ ആസ്പദമാക്കി കെകെ ഹംസക്കുട്ടി, ജാഫര്‍ സാദിഖ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ ഹൈദര്‍ അലി നന്ദി രേഖപ്പെടുത്തി.

Continue Reading

gulf

പാചകവാതകം പൊട്ടിത്തെറിച്ച് സഊദിയിൽ മൂന്നുപേർ മരണപ്പെട്ടു; നിരവധിപേർക്ക് പരിക്ക്

ഫർണിഷ്‌ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു പ്രദേശത്തെ പിടിച്ചു കുലുക്കിയ സ്ഫോടനം

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ നഗരമായ ദമ്മാമിൽ പാചകവാതകം പൊത്തിത്തെറിച്ച് മൂന്നുപേർ മരണപ്പെട്ടു. ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്.

ദമ്മാമിലെ അൽനഖീൽ ഡിസ്ട്രിക്‌ടിൽ ആണ് അപകടം ഉണ്ടായത്. ഫർണിഷ്‌ഡ് അപാർട്ട്മെന്റുകൾ അടങ്ങിയ കെട്ടിടത്തിലെ മൂന്നാം നിലയിലെ ഫ്ളാറ്റിലായിരുന്നു പ്രദേശത്തെ പിടിച്ചു കുലുക്കിയ സ്ഫോടനം.പരിക്കേറ്റവരെ മെഡിക്കൽടവർ ആസ് പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റകുട്ടികളിൽ ചിലരെ പിന്നീട് മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആസ്പത്രിയിലേക്ക് മാറ്റി.

സ്ഫോടനത്തിൽ ഫ്ളാറ്റിൻ്റെ ഭിത്തി തകർന്ന് ചിതറിത്തെറിച്ചു. ഇവ പതിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.വിവരംഅറിഞ്ഞു കുതിച്ചെത്തിയ സുരക്ഷാസേനയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.സ്ഫോടനം നടന്ന കെട്ടിടത്തിന് മാത്രമല്ല
തെരുവിൻ്റെ മതിലുകൾക്കും അപകടം നടന്ന സ്ഥലത്തിന് സമീപമുള്ള മറ്റ് സമുച്ചയങ്ങൾക്കും നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.മരിച്ചവരിലും പരിക്കേറ്റവരിലും ഇന്ത്യക്കാർ ഉണ്ടോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Continue Reading

Trending