Connect with us

kerala

ബൈക്കും ബസും കൂട്ടിയിടിച്ച് തീപ്പിടിച്ചു; ബൈക്ക് യാത്രികനായ പൊലീസ് ഉദ്യോഗസ്ഥന്‍ പൊള്ളലേറ്റു മരിച്ചു

ഇദ്ദേഹം ചിന്നമന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്.

Published

on

ബസും ബൈക്കും കൂട്ടിയിടിച്ച് തീപ്പിടിച്ചു. ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ പൊള്ളലേറ്റു മരിച്ചു. ചിന്നമന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിനു തീപ്പിടിക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങ് ഓടിയതിനാല്‍ ആളാപയമില്ല.

തിങ്കളാഴ്ച രാത്രി കമ്പംതേനി റോഡില്‍ ഉത്തമപാളയത്തിനു സമീപമാണ് സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വഴി കമ്പത്തുനിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹം ചിന്നമന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ്. ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണു തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടക്കല്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലുണ്ടായിരുന്ന 17 കാരനും മരിച്ചു

ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്.

Published

on

കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടക്കല്‍ കാവതികളം കരുവക്കോട്ടില്‍ സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് സിയാദ് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. അപകടത്തില്‍ കാവതികളം ആലമ്പാട്ടില്‍ അബ്ദു റഹ്‌മാന്റെ മകന്‍ മുഹമ്മദ് റിഷാദ് (19), കാടാമ്പുഴ മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന്‍ ഹംസ(24)എന്നിവര്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര ചെയ്തിരുന്നത്. അപകടത്തില്‍ മരിച്ച ഹംസക്കൊപ്പം ഉണ്ടായിരുന്ന കോട്ടൂര്‍ കാലൊടി ഉണ്ണീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ്( 33) ചികിത്സയില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു കോട്ടക്കല്‍ പുത്തൂര്‍ ചീനക്കല്‍ ബൈപാസ് പാതയില്‍വെച്ച് അപകടം സംഭവിച്ചത്.

 

Continue Reading

kerala

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി; പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് പിഴവില്ലെന്ന് റിപ്പോര്‍ട്ട്

ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

Published

on

കണ്ണൂരില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍.

നവജാത ശിശുക്കള്‍ക്ക് വാക്‌സിന്‍ എടുക്കുന്ന സൂചിയല്ല ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തതെന്നും സൂചി കണ്ടെത്തിയ ഭാഗത്ത് വാക്‌സിന്‍ എടുത്തിട്ടില്ലെന്നുമാണ് കണ്ടെത്തല്‍.

എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തുടയില്‍ സൂചി കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സൂചി ശരീരത്തില്‍ കുടുങ്ങിയത് വേറെ എവിടെ നിന്നെങ്കിലുമാണോ എന്ന് അന്വേഷിക്കണം.

 

Continue Reading

kerala

ലോട്ടറി അടിച്ചു, സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍

യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Published

on

ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) നാണ് തലയ്ക്ക് അടിയേറ്റത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 27നാണ് സുഹൃത്തുക്കളെ കാണാനായി യുവാവ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ കുടുംബം അന്വേഷിറങ്ങുകയായിരുന്നു. കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് അയല്‍വാസികള്‍ സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.

ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 

 

Continue Reading

Trending