തൊടുപുഴ: തൊടുപുഴ കുന്നം കവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 കാരന് ദാരുണാന്ത്യം. കരുപ്പാറ മധുരറ്റം സ്വദേശി സോജി സോജന്‍ (20) ആണ് മരിച്ചത്. അപകടം ഞായറാഴ്ച രാത്രി ഏകദേശം എട്ട് മണിയോടെ സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ സോജിയെ ഉടന്‍ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലപ്രദമായില്ല. തിങ്കളാഴ്ച രാവിലെ മരിച്ചു. അച്ഛന്‍ സോജന്‍, അമ്മ അല്‍ഫോന്‍സ, സഹോദരിമാര്‍ സോനാ, സോനു, സോമി എന്നിവരാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.