ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു കോണ്‍ഗ്രസ് പരിഹാസം. ബിപ്ലബിന്റെയും ബിജെപിയുടെയും വീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്ററില്‍ അപ്പ്‌ലോഡ് ചെയ്തായിരുന്നു കോണ്‍ഗ്രസിന്റെ ആഹ്വാനം.

കഴിഞ്ഞ ദിനങ്ങളില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ നടത്തിയ പ്രസ്ഥാവനകള്‍ ബി.ജെ.പി നേതൃത്വത്തിന് അരോചകമായ വേളയിലാണ് കോണ്‍ഗ്രസിന്റെ പരിഹാസം. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ബി.ജെ.പിയ്ക്ക് കടുത്ത തിരിച്ചടിയായി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്ഥാവനകള്‍.