ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്ക് ഒരു ചിക്കന്‍ ബിരിയാണി സൗജന്യമായി നല്‍കുമെന്ന് തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ സൊത്തുപ്പാക്കത്തെ ഹോട്ടല്‍ ഉടമ. രണ്ടു ചിക്കന്‍ ബിരിയാണി വാങ്ങിച്ചാല്‍ അര കിലോ തക്കാളി തിരിച്ചുനല്‍കുമെന്നും വാഗ്ദാനമുണ്ട്.

തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹാചര്യത്തിലാണ് വ്യത്യസ്ഥമായ പരീക്ഷണവുമായി ഹോട്ടല്‍ ഉടമ മുന്നോട്ട് വന്നത്. ചൊവ്വാഴ്ച ഒരു ദിവസത്തേക്കാണ് ഓഫര്‍ ഉണ്ടായിരുന്നത്. രാവിലെ 11 മുതല്‍ 3 വരെയായിരുന്നു ഓഫര്‍.

ഓഫര്‍ അറിഞ്ഞ് ജനങ്ങള്‍ എത്തിയതിനെ തുടര്‍ന്ന് വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. 80 രൂപയാണ് കടയില്‍ ബിരിയാണിയുടെ വില. പക്ഷേ 140 രൂപയാണ് തമിഴ്‌നാട്ടില്‍ തക്കാളിയുടെ വില.