GULF
ഒഴിഞ്ഞ കുപ്പികള്‍ നല്‍കി സൗജന്യയാത്ര നേടിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്
പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.

റസാഖ് ഒരുമനയൂര്‍
അബുദാബി: ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിളിംഗ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടു അബുദാബിയില്‍ അധികൃതര്‍ ഒരുക്കിയ സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അബുദാബി മൊബൈലിറ്റി എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരണം പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരപ്രദമായി മാറിയിരിക്കുകയാണ്. പ്രധാനമായും സൗജന്യ ബസ്സ് യാത്രയാണ് ഇതിലൂടെ നൂറുകണക്കിനുപേര്‍ തരപ്പെടുത്തിയത്.
വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോട്ടില്‍ ശേഖരണ സംവിധാനത്തില്‍ ബോട്ടിലുകള്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളാണ് സൗജന്യ യാത്രക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പണത്തിന്റെ മൂല്യമായി മാറുന്നത്. പ്രധാനമായും ബസ് യാത്രക്കാണ് പോയിന്റുകള്‍ ഉപകരിക്കുന്നത്. ബോട്ടില്‍ ശേഖരം വന്‍വിജയമായിമാറിയതോടെ അല്‍ഐനിലും അല്‍ദഫ്രയിലും രണ്ട് പുതിയ റീസൈക്ലിംഗ് യൂണി റ്റുകള്‍ കൂടി സ്ഥാപിച്ചുകഴിഞ്ഞു.
യുഎഇയില്‍ സ്മാര്‍ട്ട് റീസൈക്ലിംഗ് സ്റ്റേഷനുകളും റിവേഴ്‌സ് വെന്‍ഡിംഗ് മെഷീനുകളും (ആര്‍വി എം) നിര്‍മ്മിക്കുന്നതിലും വിന്യസിക്കുന്നതിലും വൈദഗ്ധ്യമുള്ള കമ്പനിയായ അബുദാബി പരിസ്ഥിതി ഏജന്‍സിയുമായും സൈക്കിള്‍ഡ് ടെക്‌നോളജീസുമായും സഹകരിച്ചാണ് ബോട്ടില്‍ ശേഖരവും പോയിന്റുകളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാന ബസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൈക്കിളിംഗ് ഉപകരണ ങ്ങളിലേക്ക് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാനും നിക്ഷേപിക്കുന്ന ഓരോ കുപ്പിയ്ക്കും പോയിന്റു കള്‍ നേടാനും കഴിയും.
ഓരോ കുപ്പിയുയും ഉപകരണത്തില്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്റുകള്‍ ഡിജിറ്റല്‍ സംവിധാ നത്തിലൂടെ ഹാഫിലാറ്റ് കാര്‍ഡ് ക്രെഡിറ്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടും. ഈ പോയിന്റുകള്‍ പിന്നീട് ഹാഫിലാത്ത് വ്യക്തിഗത കാര്‍ഡില്‍ ക്രെഡിറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് പൊതു ബസുകളിലെ ഓട്ടോമാറ്റിക്ക് പേയ്മെന്റ് സംവിധാനത്തിലൂടെ ഉപയോക്താക്കളുടെ ബസ് നിരക്കുകള്‍ അടയ്ക്കാന്‍ കഴിയുന്നവിധമായി മാറുകയാണ് ചെയ്യുന്നത്. 600 മില്ലിയോ അതില്‍ കുറവോ ഉള്ള ഓരോ ചെറിയ കുപ്പിയും ഒരു പോയിന്റിന് തുല്യമാണ്.
അതേസമയം 600 മില്ലിയില്‍ കൂടുതലുള്ള വലിയ കുപ്പി രണ്ടു പോയിന്റിന് തുല്യമാണ്. ഓരോ പോയിന്റും 10 ഫില്‍സിന് തുല്യമാണ്, 10 പോയിന്റുകള്‍ ഒരു ദിര്‍ഹമിനും തുല്യമാണ്. ഓരോ കേന്ദ്രങ്ങളിലും ഇതുസംബന്ധിച്ചു പൂര്‍ണ്ണ വിശദീകരണ പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വലിച്ചെറിയുന്ന കുപ്പികള്‍ സൗജന്യമായി യാത്ര ചെയ്യുന്നതിനുള്ള സംവിധാനമായി മാറ്റുന്നതിനുപുറമെ ഉത്തരവാദിത്തമുള്ള ദൗത്യത്തെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ജീവിതശൈലി വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. ഒപ്പം പ്രകൃതി സ്‌നേഹത്തിന്റെയും സുസ്ഥിരതയുടെയും ഒരു മഹത്തായ സംസ്‌കാരം പ്രചരിപ്പിക്കുക കൂടിയാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ വലിയ കെട്ടുകളാക്കിയാണ് ഒഴിഞ്ഞ കുപ്പികള്‍ നിക്ഷേപിക്കാനെത്തുന്നത്. ഇവര്‍ ഇതിലൂടെ ബസ് യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കിമാറ്റുകയാണ്.
GULF
സൈനുല്‍ ആബിദീന്‍ സഫാരിക്കും ഡോ.പുത്തൂര്‍ റഹ്‌മാനും സ്വീകരണം നല്‍കി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി
സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത സൈനുല്‍ ആബിദീന്‍ സഫാരി, വേള്‍ഡ് കെ.എം.സി.സി ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഡോ.പുത്തൂര്‍ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നല്‍കി
സ്വീകരണ ചടങ്ങ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്‍ ഉത്ഘാടനം ചെയ്തു. സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു അബ്ദുല്‍ സമദ് സാബീല്‍, ഡോ. റാഷിദ് ഗസ്സാലി, ബാബു എടക്കുളം, പി.വി.നാസര്‍, കെ.പി.എ സലാം, മുസ്തഫ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു
ജില്ലാ ഭാരവാഹികള്‍, ജില്ലാ വനിതാ വിംഗ്,സ്റ്റുഡന്‍സ് വിംഗ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു,
എ.പി നൗഫല്‍ സ്വാഗതവും, സി.വി.അശ്‌റഫ് നന്ദിയും പറഞ്ഞു
GULF
ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 ന്
സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം.

ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ച. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു
ജൂണ്‍ 5 വ്യാഴാഴ്ച ഹജ്ജ് കര്‍മ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂണ്‍ 4 ബുധനാഴ്ച ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.
ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
GULF
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

• തിരഞ്ഞെടുത്ത 10 പേർക്ക് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിലൂടെ ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് ശസ്ത്രക്രിയ സൗജന്യമായി നൽകും
• ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.
അബുദാബി: പലവിധ കാരണങ്ങളാൽ ജീവിതത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി 4 മില്യൺ ദിർഹത്തിന്റെ (9.2 കോടി രൂപ) ചികിത്സാ സഹായം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) പുതിയതായി ആരംഭിച്ച അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്‌ഘാടന വേളയിലാണ് പ്രഖ്യാപനം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ഈ പദ്ധതിയിലൂടെ അതിനൂതന ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് (Osseointegrated Prosthetic Limb) ചികിത്സാ സഹായം സൗജന്യമായി നൽകും. ഓസിയോഇന്റഗ്രേഷന് ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായ ലോകപ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജിദ് അൽ മുദിരിസ് സർജറികൾ നടത്തും.
രാജ്യം ‘ഇയർ ഓഫ് കമ്മ്യൂണിറ്റി’ ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിൽ സഹായം ആവശ്യമുള്ളവർക്ക് അതെത്തിക്കുകയും, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പുതിയ ക്ലിനിക്കിലൂടെ ഇത്തരം നിരവധി സർജറികൾ നടത്താനാണ് ലക്ഷ്യമെന്നും മാനുഷികമായ സഹായത്തിലൂടെയുള്ള തുടക്കം ഏറെ അർത്ഥവത്താകുമെന്നാണ് പ്രതീക്ഷയെന്നും, ” ഡോ. ഷംഷീർ പറഞ്ഞു.
വിനാശകരമായ ഭൂകമ്പത്തെ തുടർന്ന് സങ്കീർണ ചികിത്സക്കായി സിറിയയിൽ നിന്ന് ബിഎംസിയിൽ എത്തിച്ച ഷാമിന്റെയും അവളുടെ മൂത്ത സഹോദരൻ ഒമറിന്റെയും കഥയാണ് പുതിയ സെന്റര് തുടങ്ങാൻ ഡോ. ഷംഷീറിന് പ്രചോദനമേകിയത്. ഭൂകമ്പാവശിഷ്ടങ്ങളുടെ അടിയിൽ പെട്ട് കൈ കാലുകൾ നഷ്ടപെട്ടതുൾപ്പടെ മനസിനും ശരീരത്തിനും ഏറെ കേടുപാടുകളേറ്റ സഹോദരങ്ങളെ യുഎഇ രാഷ്ട്ര മാതാവും എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ ഓണററി പ്രസിഡന്റുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു രാജ്യത്തേക്ക് കൊണ്ട് വന്നത്. ബിഎംസി യിലെ സങ്കീർണ ശസ്ത്രക്രിയകളുടെയും പുനരധിവാസത്തിന്റെയും ഫലമായി സഹോദരങ്ങൾ പതിയെ ജീവിതത്തിലേക്ക് നടന്ന് കയറി.
ധൈര്യപൂർവമുള്ള അവരുടെ തിരിച്ചു വരവാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രോസ്തെറ്റിക് പരിഹാരം യുഎഇ യിലേക്ക് എത്തിക്കാൻ ഡോ. ഷംഷീറിനെ പ്രചോദിപ്പിച്ചത്. ഷാമിനെയും ഒമറിനെയും പോലെ ദുരന്തഭൂമികളിലും സംഘർഷ മേഖലകളിലും പെട്ട് ചലനശേഷി നഷ്ടപ്പെട്ടവർക്ക് വീണ്ടും നടക്കാൻ കഴിയണമെന്നുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം പ്രൊഫ. ഡോ. അൽ മുദിരിസുമായുള്ള പങ്കാളിത്തത്തിന് തുടക്കമിട്ടു.
മിഡിൽ ഈസ്റ്റിൽ ആദ്യമായി ഓസിയോഇന്റഗ്രേറ്റഡ് പ്രോസ്തെറ്റിക് ലിംബ് പ്രക്രിയ
ഈ സാങ്കേതികവിദ്യ യുഎഇ യിൽ അവതരിപ്പിക്കുന്നതിലൂടെ മികച്ച പരിചരണത്തിനായി കാത്തിരുന്നവർക്ക് പ്രതീക്ഷ പകരുന്നതിനൊപ്പം പ്രാദേശിക കഴിവുകളെ വികസിപ്പിക്കാനും സാധിക്കും. അതിനൂതന കൃത്രിമ അവയവം ലഭ്യമാക്കുക മാത്രമല്ല, അത് ആവശ്യക്കാർക്ക് വേഗത്തിൽ ലഭ്യമാക്കുക കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
കുറഞ്ഞ സമയത്തെ പുനരധിവാസത്തിലൂടെ രോഗിക്ക് മികച്ച ചലനശേഷിയും സ്ഥിരതയും ലഭിക്കുമെന്നതാണ് സർജറിയുടെ പ്രത്യേകത. സോക്കറ്റുമായി കൃതിമ അവയവങ്ങൾ ബന്ധിപ്പിക്കുന്ന പരമ്പരാഗത രീതിക്ക് പകരം ടൈറ്റാനിയം ഇംപ്ലാന്റ് ഉപയോഗിച്ച് രോഗിയുടെ അസ്ഥിയിൽ നേരിട്ട് ഒരു കൃത്രിമ അവയവം ഘടിപ്പിക്കുന്ന പ്രക്രിയയാണിത്. അസ്ഥിയും ചർമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ സ്വാഭാവിക അവയവത്തിന്റെ ചലനങ്ങളെ അനുകരിക്കാനും പരമ്പരാഗത കൃത്രിമ അവയവങ്ങളുടെ പരിമിതികളായ അസ്വസ്ഥത, ചർമരോഗങ്ങൾ, സന്ധി സങ്കീർണതകൾ എന്നിവ ഇല്ലാതാക്കാനും സാധിക്കും. ഓസിയോപെർസെപ്ഷനിലൂടെ (osseoperception) സെന്സറി ഫീഡ്ബാക്ക് വീണ്ടെടുക്കാനും കഴിയും. അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക് ബുർജീലിന്റെ തന്നെ സമഗ്ര ഓർത്തോപീഡിക് സെന്ററായ പെയ്‌ലി മിഡിൽ ഈസ്റ്റ് ക്ലിനിക്കുമായി ചേർന്ന് പ്രവർത്തിക്കും.
ഇറാഖിൽ നിന്ന് അഭയാർത്ഥിയായി പലായനം ചെയ്ത് ലോകം ബഹുമാനിക്കുന്ന സർജനായി മാറിയ പ്രൊഫ. ഡോ. അൽ മുദിരിസ് യുക്രൈൻ, ഇറാഖ് യുദ്ധബാധിതർ അടക്കം 1,200-ലധികം രോഗികൾക്ക് നൂതന ശസ്ത്രക്രിയ ലഭ്യമാക്കിയിട്ടുണ്ട്.
“കൈകാലുകളുടെ നഷ്ടം ഒരിക്കലും ഒരു വ്യക്തിയുടെ ഭാവിയെ നിർവചിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ ദശകത്തിൽ തുടക്കമിട്ട സിംഗിൾ-സ്റ്റേജ് ടെക്നിക്കിലൂടെ ഡയബറ്റിക്, വാസ്കുലർ, പീഡിയാട്രിക്, ട്രാൻസ്റ്റിബിയൽ, ഹിപ്-ഡിസാർട്ടിക്കുലേഷൻ സങ്കീർണതകളുള്ളവരെ ജീവിതത്തിലേക്ക് തിരികെ നടത്താൻ സാധിച്ചിട്ടുണ്ട്. സങ്കീർണ്ണ പരിക്കുകളുള്ളവരെ പോലും സ്വതന്ത്ര ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം.”
മെഡിക്കൽ വിദഗ്ധരുടെ സംഘം വിശദമായ വിലയിരുത്തലിന് ശേഷം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തും. കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala2 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല