india

കൊല്‍കത്തയില്‍ ലെതര്‍ ഗോഡൗണിന് തീപിടിച്ചു

By Test User

October 24, 2022

കൊല്‍ക്കത്ത: കൊല്‍കത്തയിലെ ബന്തല ലെതര്‍ കോംപ്ലക്‌സില്‍ തീപിടിച്ചു. തീ പിടിത്തത്തില്‍ നിരവധി ഉപകരണങ്ങള്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തില്‍ ഉണ്ടായ നാഷനഷ്ടം എത്രയെന്നും തീപിടിക്കാനുള്ള കാരണം എന്തെന്നും അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.