Connect with us

india

ദാമോദര്‍ നദിയിലെ അത്ഭുത രക്ഷ: 50 കിലോമീറ്റര്‍ ഒലിച്ചുപോയ വയോധികയെ ജീവനോടെ കണ്ടെത്തി

പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

Published

on

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ 65 വയസ്സുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് മതൂരി ടുഡു എന്ന വയോധിക ഒലിച്ചുപോയത്. പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

കനത്ത മഴ തുടരുന്നതിനാല്‍ അധികൃതര്‍ ഡാമിലെ വെള്ളം തുറന്നുവിട്ടിരുന്നു. എന്നാല്‍ ഇതറിയാതെ നദിയില്‍ കുളിക്കാന്‍ പോയ മതൂരി ടുഡു കുത്തൊഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. നദിയിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തിരച്ചില്‍ ശക്തമാക്കി.

പൊലീസിന്റെയും ഗ്രാമവാസികളുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 50 കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ കരയ്‌ക്കെത്തിക്കാന്‍ സാധിച്ചു. ഉടന്‍ തന്നെ അവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പിയില്‍ ഈ വര്‍ഷം ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ

2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.

Published

on

ഈ വര്‍ഷം അവസാനിക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. കഴിഞ്ഞ 36 ദിവസത്തിനുള്ളില്‍ മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.

2025 ല്‍ 42, 2018 ല്‍ 41, 2019 ല്‍ 34 , 2017 ല്‍ 28 , 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ 26, 2024 ല്‍ 22, 2022 ല്‍ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മാത്രം മരിച്ചവരുടെ കണക്ക്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കന്നുകാലിയെ മോഷ്ടിച്ച കേസില്‍ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല ചെയ്തു. ഇതോടെ 2017 മാര്‍ച്ച് മുതല്‍ 2025 നവംബര്‍ 7 വരെ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2017 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശ് പോലീസ് 15,000ത്തിലധികം ഏറ്റുമുട്ടലുകളില്‍ നടന്നു, ഇതില്‍ 259 കുറ്റവാളികള്‍ കൊലചെയ്യപ്പെടുകയും 10,000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Continue Reading

india

കേന്ദ്ര സർവകലാശാലകളിലെ തെരഞ്ഞടുപ്പ് ഫലം എ ബി വി പി യുടെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടി :എം എസ് എഫ്

.കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ വിദ്യാർഥികൾ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചതെന്നും സാജു പറഞ്ഞു.

Published

on

ന്യൂഡൽഹി : കഴിഞ്ഞ ദിവസം നടന്ന ഡൽഹി ജെ എൻ യു , പോണ്ടിച്ചേരി സർവകലാശാലകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് ഫലം എ ബി വി പി യുടെ വിദ്യാർത്ഥി വിരുദ്ധനയങ്ങൾക്കും ധാർഷ്ട്യത്തിനും ഏറ്റ കനത്തതിരിച്ചടിയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു .കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ വിദ്യാർഥികൾ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചതെന്നും സാജു പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ശക്തി പകരാൻ എം എസ് എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ദേശീയതലത്തിൽ മതേതര വിദ്യാർഥി മുന്നണി പടുത്തുയർത്തുന്നതിന് ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി വിജയിച്ച എം എസ് എഫ് പ്രതിനിധികളായ ഫിദ, നിഹാൽ എന്നിവരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

 

Continue Reading

india

മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറില്‍, ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി

Published

on

ഭോപ്പാല്‍ മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ കലക്ടര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് (എസ്ഡിഎം) അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം നല്‍കുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.

Continue Reading

Trending