Connect with us

GULF

സൗദിയിൽ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

റിയാദ്: സൗദിയിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ (43)ആണ് മരിച്ചത്. സൗദിയിലെ ഹാഇലയിലായിരുന്നു താമസം.

മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ഹാഇലയിൽ തന്നെ സംസ്കരിക്കാനുള്ള ശ്രമത്തിലാണെന്ന് കെഎംസിസി വെൽഫെയർ വിഭാ​ഗം അറിയിച്ചു. നിയമ നടപടികൾ പൂർത്തീകരിക്കുന്നതായി ഹായിലെ കെഎംസിസി സെക്രട്ടറി അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു

മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വി​മ​ന്‍ ആ​ൻ​ഡ് ചി​ല്‍ഡ്ര​ന്‍ വി​ങ് നി​ല​വി​ല്‍വ​ന്നു. ന​ഫ്‌​ല റാ​ഫി (ക​ണ്‍വീ​ന​ര്‍), റ​ഫ്‌​സി ഫൈ​സ​ല്‍ (കോ ​ക​ണ്‍വീ​ന​ര്‍), ഷം​ന ഇ​ബ്രാ​ഹിം (ട്ര​ഷ​റ​ര്‍), മാ​ജി​ത അ​റ​ഫാ​ത്ത് (പാ​ര്‍ട്ടി വി​ങ്), അ​സ്‌​ന ആ​ഷി​ഫ് (കെ​യ​ര്‍ വി​ങ്), മി​റോ​ഷ്‌​ന ജ​സീ​ര്‍ (ചി​ല്‍ഡ്ര​ന്‍സ് വി​ങ്), സ​ഫ അ​നീ​സ് (സ്‌​പോ​ര്‍ട്‌​സ് വി​ങ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.

മു​ഹ്‌​സി​ന ആ​ബി​ദ്, മു​ഹ്‌​സി​ന ഷ​മീ​ര്‍, അ​സ്മ സാ​ജി​ര്‍, റ​മീ​സ റ​ഫീ​ഖ്, ഡോ. ​ഷി​ത്വ ഷാ​ഫി, സു​ഹ​റ ബി, ​ബാ​ജി​ലാ സ​ബീ​ല്‍, സ​ഫ ആ​ഷി​ഫ​ലി, ആ​ദി​ല, ജ​സ്‌​നി മു​ഹ​മ്മ​ദ്, സി​നി​ത മു​ഹ​മ്മ​ദ് അ​ലി, ന​സീ​റ സ​ലാം, ഷി​ഫാ സ​ബീ​ല്‍, ഐ​ഷാ ഖാ​ലി​ദ്, ആ​മി​ന​ത്ത് മു​ബീ​ന എ​ന്നി​വ​രാ​ണ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍.

ജ​ന​റ​ല്‍ ബോ​ഡി യോ​ഗം കേ​ന്ദ്ര ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​സ്‌​ക​ത്ത് കെ.​എം.​സി സി ​മ​ബേ​ല ഏ​രി​യ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് എ​സ്.​വി. അ​റ​ഫാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​സു​ര​യ്യ ക​രീം ആ​രോ​ഗ്യ ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍ഡ് നേ​ടി​യ ആ​ഖി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍റ​ഹ​മാ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മ​ബേ​ല കെ.​എം. സി.​സി വ​ര്‍ക്കി​ങ് സെ​ക്ര​ട്ട​റി സ​ഫീ​ര്‍ കോ​ട്ട​ക്ക​ല്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ന​സു​ദ്ദീ​ന്‍ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

GULF

മദീനയില്‍ വാഹനാപകടം: മലപ്പുറം സ്വദേശിനി മരിച്ചു

ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്.

Published

on

ജിദ്ദയിൽ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്പ് ബദ്‌റിനടുത്ത് അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു. ഒതുക്കുങ്ങൽ ഇല്ലിക്കോട്ടിൽ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്.

വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഷഹ്‌മ ഷെറിന്റെ സഹോദരീ ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകൾ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകൾ ജസ ഫാത്തിമ എന്നിവരെ യാംബു ജനറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

വ്യഴാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട എട്ട് പേരടങ്ങുന്ന രണ്ട് കുടുംബങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ബദ്റിൽ നിന്ന് മദീന റോഡിൽ 40 കിലോമീറ്റർ അകലെ വ്യാഴാഴ്ച രാവിലെ 9.30 ന് ഇവരുടെ കാർ, ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ജംഷീർ അലിയാണ് ഷഹ്‌മ ഷെറിന്റെ ഭർത്താവ്. പിതാവ്: മുഹമ്മദ് കുട്ടി ഇല്ലിക്കോട്ടിൽ കൈപ്പറ്റ, മാതാവ്: ജമീല, മകൾ: ജസ ഫാത്തിമ, സഹോദരങ്ങൾ: അബൂബക്കർ, ജിൻഷാദ്, നജിയ ഷിറിൻ. ഷഹ്‌മ ഷെറിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ബദ്‌റിൽ ഖബറടക്കം ചെയ്തു.

ബദ്‌റിലെയും യാംബുവിലെയും സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാനും ആശുപത്രി നടപടികൾക്കും രംഗത്തുണ്ടായിരുന്നു.

Continue Reading

GULF

അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു

Published

on

റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.

ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.

പ്രോസിക്യൂഷന്‍റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്‍റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്‍, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്‍റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.

Continue Reading

Trending