News

ശത്രുവിനെ കാത്തിരിക്കുന്നത് ആണവ സുനാമി; ലോകത്തെ ഞെട്ടിച്ച് റഷ്യയുടെ ‘പസെയ്ഡോണ്‍’ ഡ്രോണ്‍ പരീക്ഷണം

By webdesk17

October 30, 2025

മോസ്‌കോ: ആണവോര്‍ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈടക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ റഷ്യ. ഇപ്പോള്‍ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും സമുദ്രത്തിനടിയില്‍ മുങ്ങി സഞ്ചരിക്കാനാകുന്നതുമായ ഡ്രോണ്‍ വികസിപ്പിച്ചതായി അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനാണ്. ബുധനാഴ്ച ‘ പസെയ്ഡോണ്‍ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ അന്തര്‍വാഹിനി ഡ്രോണ്‍ മാതൃമുങ്ങികപ്പലില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് പരീക്ഷണം നടന്നത്. പ്രധാന സവിശേഷതയാണ് എത്രദൂരത്തേക്കും സഞ്ചരിക്കാനാകുന്ന ശേഷി. റഷ്യയുടെ വിലയിരുത്തല്‍ പസെയ്ഡോണില്‍ സ്ഥാപിച്ചിരിക്കുന്ന ആണവറിയാക്ടര്‍ സാധാരണ ആണവമുങ്ങിക്കപ്പലിലെ റിയാക്ടറിനേക്കാള്‍ നൂറുമടങ്ങ് ചെറുതാണ്. ഇതാണ് ഡ്രോണിന് അശേഷമായ ഇന്ധന ശേഷി നല്‍കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡ്രോണിന് 100 ടണ്‍ ഭാരം, 20 മീറ്റര്‍ നീളം, 1.8 മീറ്റര്‍ വ്യാസം എന്നിവയുണ്ട്. പ്രതിരോധ വിദഗ്ധരുടെ കണക്കനുസരിച്ച് ഇതിന് 2 മെഗാടണ്‍ ആണവ പോര്‍മുന വഹിക്കാനാകും. ലോകത്ത് നിലവിലുള്ള എല്ലാ ആണവായുധ സങ്കല്‍പ്പങ്ങളെയും തകര്‍ക്കുന്ന തരത്തിലുള്ള പുതിയ ആയുധമാണ് റഷ്യ വികസിപ്പിച്ചതെന്ന് നിരീക്ഷികര്‍ പറയുന്നു. ലക്ഷ്യസ്ഥാപനത്തിന് 1600 അടി സമീപത്ത് എത്തി സ്ഫോടനം നടത്താന്‍ ഡ്രോണിന് കഴിയും. ആണവായുധം ഉപയോഗിക്കുന്ന സാഹചര്യത്തില്‍ 500 മീറ്റര്‍ ഉയരമുള്ള ആണവവികിരിണ സുനാമിയാണ് ശത്രുക്കളെ കാത്തിരിക്കുന്നത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ സമുദ്രത്തിന്റെ 500 അടി താഴ്ചയില്‍ സഞ്ചരിക്കാനും ഇതിന് കഴിയും. ലോകത്തിലെ ഏതൊരു ഭാഗത്തേക്കും എത്തി ആക്രമിക്കാനാകുന്ന പസെയ്ഡോണ്‍ ഡ്രോണിന്റെ പരീക്ഷണം ബെല്‍ഗോര്‍ഡ് എന്ന ആണവാന്തര്‍വാഹിനിയില്‍ നിന്നാണ് നടത്തിയത്. വിദഗ്ധരുടെ കണക്കനുസരിച്ച് ഇതിന് 10,000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകും. ബെല്‍ഗോര്‍ഡ് അന്തര്‍വാഹിനിയില്‍ ഇത്തരം മൂന്ന് പസെയ്ഡോണ്‍ ഡ്രോണുകളെ വഹിക്കാനാകും. കഴിഞ്ഞ ആഴ്ച റഷ്യ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ ബുറെവെസ്റ്റ്നിക് ‘ ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ആ മിസൈല്‍ 15 മണിക്കൂറെടുത്ത് 14.000 കിലോമീറ്റര്‍ ദൂരം താണ്ടിയതായാണ് റിപ്പോര്‍ട്ട്. ആണവായുധ പ്രയോഗ ശേഷിയില്‍ വൈവിധ്യവത്കരണത്തിലൂടെ റഷ്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യുക്രെയിനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഇത്തരത്തിലുള്ള ആണവയുധ വാഹക ആയുധങ്ങളുടെ പരീക്ഷണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നത് ആമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പാണെന്നതാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.