Connect with us

crime

പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവുമായി പിടിയിൽ

മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

Published

on

കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ കഞ്ചാവുമായി പിടിയില്‍. പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന യുവാവിനെ കഞ്ചാവുമായി പിടിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

കേസ് എടുത്ത എക്‌സൈസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി. ശരണ്‍ ചന്ദ്രനും അടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.

പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.

നിരന്തരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.

crime

ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

Published

on

അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

ഡ്രൈവ റിന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം.60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരുക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

crime

കമിതാക്കളുടെ ദൃശ്യം പകർത്തി പൊലീസുകാരൻ; പുറത്തു വിടാതിരിക്കാൻ പണം ചോദിച്ചെന്ന് പരാതി

കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി.

Published

on

കമിതാക്കളുടെ സ്വകാര്യ ദൃശ്യം പകർത്തിയ പൊലീസുകാരൻ ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടതായി പരാതി. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ടയിൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെതിരെയാണ് പരാതി. കണ്ണൂർ പള്ളിക്കുന്ന്, കൊല്ലം സ്വദേശികളുടേതായി രണ്ട് പരാതികളാണ് സിറ്റി പൊലീസ് കമീഷ്ണർക്ക് ലഭിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. എട്ടു വർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം ഡിപാർട്മെന്‍റിലാണ് ഇയാൾ ജോലി ചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയായിരുന്നു ഇയാൾ.

ശേഷം കൂടെയുള്ള പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ച് അതിലേക്ക് ദൃശ്യങ്ങൾ അയക്കും. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും മാതാപിതാക്കളെ അറിയിക്കാതിരിക്കാനും കേസെടുക്കാതിരിക്കാനും പണം വാങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.

വനിതാ സുഹൃത്തുമായി കോട്ടയിലെത്തിയ കൊല്ലം സ്വദേശിയിൽനിന്ന് ഇത്തരത്തിൽ ദൃശ്യം കാണിച്ച് ആദ്യഘട്ടത്തിൽ ഇയാൾ 3000 രൂപ വാങ്ങിയിരുന്നു. പിന്നീട് 25,000 രൂപ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനായി ഗൂഗിൾ പേ നമ്പറും നൽകി. ഇതോടെ പെൺകുട്ടി ഇ-മെയിലിൽ പരാതി നൽകുകയായിരുന്നു.

Continue Reading

crime

സർക്കാർ പദ്ധതിയിലെ 2.6 കോടി രൂപയുടെ അരി മോഷണം പോയി; ബി.ജെ.പി നേതാവ് അറസ്റ്റിൽ

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റാപുരില്‍നിന്ന് മണികാന്ത് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു.

Published

on

അന്നഭാഗ്യ പദ്ധതിയിലെ അരി മോഷ്ടിച്ച കേസില്‍ കര്‍ണാടകയിലെ ബി.ജെ.പി നേതാവ് മണികാന്ത് റാത്തോഡിനെ പൊലീസ് പിടികൂടി. കലബുര്‍ഗിയിലെ വീട്ടില്‍നിന്നാണ് ചൊവ്വാഴ്ച രാത്രി ഷഹാപുര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഷഹാപുര്‍ താലൂക്ക് അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് കോഓപറേറ്റിവ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണില്‍നിന്ന് 2.6 കോടി രൂപ വില വരുന്ന 6077 ക്വിന്റല്‍ അരി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഇയാള്‍ക്ക് സമന്‍സ് അയച്ചിരുന്നു. ഇത് അവഗണിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റാപുരില്‍നിന്ന് മണികാന്ത് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ പ്രചാരണത്തിനായി എത്തിയിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയായിരുന്നു ഇവിടെ വിജയിച്ചത്.

സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 10 കിലോഗ്രാം അരി വീതം സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് അന്നഭാഗ്യ സ്‌കീം. 2023ലാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.

Continue Reading

Trending