സെല്‍ഫി വീഡിയോകളിലൂടെ സമൂഹമാധ്യമാധ്യമങ്ങളില്‍ വൈറലായ യുവാവ് പിടിയില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ ആക്രമങ്ങള്‍ക്കെതിരില്‍ സെല്‍ഫി വീഡിയോയിലൂടെ പ്രതികരിച്ച തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സെല്‍ഫി വീഡിയോയിലൂടെ നടന്‍ മോഹന്‍ലാലിനും ആന്റണിക്കുമെതിരില്‍ പുറത്തു വന്ന അപവാദപ്രചാരണം നടത്തി എന്നാണ് കേസ്. ആന്റണി പെരുമ്പാവൂരാണ് ഇയാള്‍ക്കെതിരില്‍ കേസ് കൊടുത്തത്. ആക്കിലപ്പറമ്പന്‍ എന്നായിരുന്നു ഇയാള്‍ വീഡിയോകളില്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.