ബോളിവുഡ് താരങ്ങളായ ഐശ്വര്യ റോയിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജം. വാര്‍ത്തയോട് ഇരുവരും പ്രതികരിക്കാതിരുന്നതും വാര്‍ത്തയുടെ ആഴം കൂട്ടിയിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പുകളേയും പിന്തള്ളി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ 50-ാം ജന്മദിനത്തിന് ഐശ്വര്യയും അഭിഷേകും ഒന്നിച്ചാണ് എത്തിയത്.

കരണ്‍ ജോഹറിന്റെ ഏയ്ദില്‍ ഹേ മുഷ്‌കില്‍ സിനിമയില്‍ അഭിനയിച്ചതിനെ തുടര്‍ന്നാണ് ഇരുവരുടേയും ദാമ്പത്യത്തില്‍ വിള്ളല്‍ വീണിരുന്നതെന്നായിരുന്നു പരന്നിരുന്നത്. ആറ് മാസത്തോളമായി പിരിഞ്ഞാണ് താമസമെന്നും സ്വത്ത് വിഷയം കൈകാര്യം ചെയ്യാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ നിയമിച്ചുമെന്നുമായിരുന്നു വാര്‍ത്ത. ഇതിനിടെയാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 2007-ലായിരുന്നു ഇവരുടെ വിവാഹം.