Connect with us

gulf

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കൊയ്തുത്സവത്തിന് 44 വയസ്സ്; 27ന് വിപുലമായ പരിപാടികള്‍

. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.

Published

on

അബുദാബി എമിറേറ്റിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 27 ന് നടക്കും. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഡോക്ടര്‍ രാമസ്വാമി ബാലാജി മുഖ്യാതിഥി ആയിരിക്കും . മുന്‍ക്രിക്കറ്റ് താരം ശീശാന്ത് സംബന്ധിക്കും. ഇടവക വികാരി ഫാദര്‍ എല്‍ദോ എം പോള്‍ നേതൃത്വത്തില്‍ നല്‍കും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും യു.എ.ഇയുടെ 51-ാം വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടക്കും. ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സമൂഹത്തോട് യുഎഇ ഭരണാധികാരികള്‍ കാണിക്കുന്ന മഹാ മനസ്‌കതയും മത സൗഹാര്‍ദ്ദ നിലപാടുകളും ഏറെ പ്രശംസനീയവും കടപ്പെട്ടതുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1983ല്‍ ഖാലിദിയയയിലും പിന്നീട് നിലവിലുള്ള സ്ഥലത്തേക്കും ദേവാലയം സ്ഥാപിക്കുന്നതിലും ഭരണാധികാരികളും രാജകുടുംബവും നല്‍കിയ പിന്തുണ അവിസ്മരണീയമാണ്.

1978ല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആണ് ആദ്യമായി യുഎഇയില്‍ കൊയ്തുത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദേവാലയത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയ കൊയതുത്സവം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ആഹ്വാനം ഉള്‍കൊണ്ടു കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുക്കുവാനുള്ള സന്ദേശം കൊയ്തുത്സവത്തില്‍ പുതുതലമുറക്ക് കൈമാറും.

കത്തീഡ്രല്‍ അംഗങ്ങളെ കൂടാതെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഉത്സവത്തിനെത്തും. വിവിധ രുചിക്കൂട്ടുകള്‍, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍, കലാരൂപങ്ങള്‍, വിവിധയിനം സസ്യങ്ങള്‍ തുടങ്ങി വ്യത്യസ്തമായ ഇരുപത്തിയഞ്ച് സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പരിപാടികളും അരങ്ങേറും.

അബുദാബിയില്‍നിന്ന് ഉപരിപഠനത്തിനുപോയ നിരവധി വിദ്യാര്‍ത്ഥി ഇടവകാംഗങ്ങളും പ്രവാസം അവസാനിപ്പിച്ചവരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള പ്രകൃതി സംരക്ഷണം , വനവല്‍ക്കരണം , ജലസംരക്ഷണം , ഭൗമസംരക്ഷണം എന്നീ പദ്ധതികളുമായി കത്തീഡ്രല്‍ സജീവ സാന്നിധ്യമുണ്ടാവുകയും ഭരണാധികാരികളുടെ അംഗീകാപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, ഫാദര്‍ എല്‍ദോ എം പോള്‍, ട്രസ്റ്റീ തോമസ് ജോര്‍ജ്ജ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ റെജി ഉലഹന്നാന്‍, ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍ റോയ്മോന്‍ ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

മദീനയിലേക്കുള്ള പാത: സമദാനിയുടെ പ്രഭാഷണത്തിന് അബുദാബിയിൽ ആയിരങ്ങൾ

ആധാർമികതയും അനീതിയും നിറഞ്ഞ ആധുനിക ലോകത്ത് അന്ത്യപ്രവാചകന്റെ ആപ്‌തവാക്യങ്ങളും ആജ്ഞകളുമാണ് മാനവരാശിക്ക് രക്ഷ നൽകുകയുള്ളൂവെന്നു സമദാനി പറഞ്ഞു.

Published

on

റസാഖ് ഒരുമനയൂർ

അബുദാബി: പ്രമുഖപ്രഭാഷകനും പാർലിമെന്റ് അംഗവുമായ അബ്ദുസ്സമദ് സമദാനിയുടെ
മദീനയിലേക്കുള്ള പാത പ്രഭാഷണം കേൾക്കാൻ അബുദാബിയിൽ ആയിരങ്ങൾ ഒഴുകിയെത്തി.

പ്രമുഖ വ്യവസായിയും ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എ ഉത്ഘാടനം ചെയ്തു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ സംഘടിപ്പിച്ച പരിപാടി
പ്രസിഡന്റ് പി ബാവ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ടി കെ അബ്ദുസ്സലാം സ്വാഗതം പറഞ്ഞു.

അന്ത്യപ്രവാചക കീർത്തനങ്ങളും വർത്തമാനകാല പ്രാധാന്യങ്ങളും സംയോജിപ്പിച്ചു കൊണ്ട് നടത്തിയ “വിശ്വവിമോചകനാം വിശുദ്ധ പ്രവാചകൻ” പ്രഭാഷണം ആയിരങ്ങളെ ആത്മീയതയുടെ ലോകത്തിലൂടെ വഴിനടത്തി.

ഇത് മൂന്നാം തവണയാണ് “മദീനയിലേക്കുള്ള പാത” പ്രഭാഷണം അബുദാബിയിൽ നടക്കുന്നത്.
തന്റെ സ്വതസിദ്ധമായ ശൈലിയും ഉറുദു കവിതകളും വീണ്ടുമൊരിക്കൽകൂടി പെയ്തിറങ്ങിയപ്പോൾ പ്രവാസികളെ ആത്മീയതയുടെ ആരാമത്തിലേക്ക് വഴി നടത്തുകയായിരുന്നു.

ആധാർമികതയും അനീതിയും നിറഞ്ഞ ആധുനിക ലോകത്ത് അന്ത്യപ്രവാചകന്റെ ആപ്‌തവാക്യങ്ങളും ആജ്ഞകളുമാണ് മാനവരാശിക്ക് രക്ഷ നൽകുകയുള്ളൂവെന്നു സമദാനി പറഞ്ഞു.

അന്ത്യപ്രവാചനെ നിന്ദിക്കാൻ പലരും കിണഞ്ഞു ശ്രമിക്കുമ്പോഴും നബി തിരുമേനിയുടെ മഹത്വം വിവരിക്കുന്ന പുതിയ ഗ്രന്ഥങ്ങൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ അവ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു.
അതിന്റെ ഗ്രന്ഥകർത്താക്കൾ പലരും പാശ്ചാത്യരാണെന്നതും അദ്ദേഹം പറഞ്ഞു.

Continue Reading

gulf

സഊദി അറേബ്യയിൽ തമിഴ്നാട് സ്വദേശിയുടെ കുത്തേറ്റ് മലയാളി മരിച്ചു

ആറുവർഷമായി കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ ജുബൈലിൽ പ്രവാസി മലയാളി സഹപ്രവർത്തകൻറെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനും തമിഴ് നാട് സ്വാദേശിയുമായ മഹേഷ് (45) ആണ് മുഹമ്മദലിയെ ആക്രമിച്ചത്.

കൃത്യത്തിന് ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ഇപ്പോൾ ആശുപത്രിയിൽ പോലീസിൻറെ കസ്റ്റഡിയിലാണ്. ഞായറാഴ്ച ഉച്ചക്ക് ഇവരുടെ താമസസ്ഥലത്ത് വെച്ചാണ് ദാരുണ സംഭവം. വ്യവസായ നഗരമായ ജുബൈലിലെ സ്വാകാര്യ കമ്പനിയിൽ ജീവനക്കാരാണ് ഇരുവരും.

ശനിയാഴ്ച രാത്രി ഷിഫ്റ്റ് കഴിഞ് തിരിച്ചെത്തിയ മുഹമ്മദലിയെ ഉറക്കത്തിൽ പ്രകോപനമൊന്നു മില്ലാതെ മഹേഷ് അക്രമിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിെന്റ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അവധി നല്‍കുകയും വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
കുത്തേറ്റ് പുറത്തേക്കോടിയ മുഹമ്മദലി മറ്റൊരു മുറിയുടെ മുന്നിൽ തളർന്ന് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല നടത്തിയതിെന്റ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ഈ കമ്പനിയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കളാണ് മുഹമ്മദലിക്കുള്ളത്.

Continue Reading

gulf

ഒമാൻ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി വോട്ടെടുപ്പ്​ ആരംഭിച്ചു; 6 മലയാളികൾ : ഫലം ഇന്ന് രാത്രി എട്ടുമണിയോടെ

മുൻവർഷത്തെക്കാൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ്​​ കരുതുന്നത്​​.

Published

on

മസ്കറ്റ്: ഒമാൻ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവി​ലെ എട്ടുമണിക്ക്‌ തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട്​ അഞ്ചിനാണ് അവസാനിക്കുക. ഇന്ന് രാത്രി എട്ടുമണിയോടെ വിജയിക​ളെ പ്രഖ്യാപിക്കും. പോളിംഗ് ആരംഭിക്കുന്നതിനു മുമ്പ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ക്രമീകരണങ്ങളും റിട്ടേണിങ് ഓഫീസർ ബാബു രാജേന്ദ്രൻ പരിശോധിച്ചു ഉറപ്പ് വരുത്തുകയും സ്ഥാനാർത്ഥികൾ, ഏജന്റുമാർ, മാധ്യമ പ്രവർത്തകർ എന്നിവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

സജി ഉതുപ്പാൻ, പി.ടി.കെ ഷമീർ , പി.പി.നിതീഷ് കുമാർ , കൃഷ്ണേന്ദു, സിജു തോമസ്, അജയ് രാജ് എന്നീ ആറുമലയാളികളുൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.മസ്‌കത്ത് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് മാത്രമാണ് വോട്ടവകാശമുള്ളത്​. 4,963 രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.
രാവിലെ തന്നെ നിരവധി രക്ഷിതാക്കൾ വോട്ടു ചെയ്യാനായി എത്തിയിരുന്നു.15 അംഗ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയിലേക്ക് അഞ്ച് അംഗങ്ങളെയാണ് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന അഞ്ച് പേർക്ക് പുറമെ ഇന്ത്യൻ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ 15 പേരാണ് ഇന്ത്യൻ സ്‌കൂൾ ബി.ഒ.ഡി അംഗങ്ങൾ. തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നവരില്‍നിന്നാണ്​ ചെയര്‍മാനെ തെരഞ്ഞെടുക്കുക. മുൻവർഷത്തെക്കാൾ ഇത്തവണ 60 ശതമാനത്തിലധികംപേർ വോട്ടു ചെയ്യുമെന്നാണ്​​ കരുതുന്നത്​​.

Continue Reading

Trending