അബുദാബി ബിഗ് ടിക്കറ്റില്‍ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 40 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയ മലയാളിയെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടെത്താനായി ബിഗ് ടിക്കറ്റ് അധികൃതര്‍ മലയാളി സമൂഹത്തിന്റെ സഹായം തേടി.

മലയാളിയായ എന്‍ വി അബ്ദുല്‍ സലാമിനെയാണ് അധികൃതര്‍ അന്വേഷിക്കുന്നത്. അദ്ദേഹത്തെ വിവരം അറിയിക്കാനായി നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറില്‍ പല പ്രാവശ്യം അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29 നാണ് അദ്ദേഹം ഓണ്‍ലൈനായി വാങ്ങിയത്.

വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‌കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍
help@bigticket.ae എന്ന ഇ മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ഥന. സമ്മാനം ലഭിച്ച വിവരം ഇമേയിലായി അയച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍.