Connect with us

More

സഭയിലെ നാക്കുപിഴ; അനിഷ്ടവുമായി വി.എസ്

Published

on

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് നാക്കുപിഴച്ചതില്‍ അനിഷ്ടവുമായി ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. സഭാ സമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാക്കുപിഴകള്‍ക്കും അന്തസ്സാരശൂന്യമായ തമാശകള്‍ക്കുമാണെന്ന് വി.എസ് പറഞ്ഞു. ഐക്യകേരള നിയമസഭാ സമ്മേളന വാര്‍ഷികവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയകാലത്തെ സാമാജികരുടെ സരസമായ നേരമ്പോക്കുകളില്‍പ്പോലും രാഷ്ട്രിയത്തിന്റെയും, ജീവികാമനയുടെയും സത്ത ചാലിച്ചുചേര്‍ത്തിരുന്നു എന്നതാണ് ശ്രദ്ധേയമെന്നും നിയമസഭയിലെ നാക്കുപിഴ സംഭവങ്ങളില്‍ വി.എസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് നിയമസഭയില്‍ കൂട്ടച്ചിരി പടര്‍ത്തിയ നാക്കുപിഴ ഉണ്ടായത്. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിക്ക് നാക്കുപിഴച്ചത്.

പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയെന്ന് പറഞ്ഞ മുഖ്യമന്ത്രിയും പെമ്പിളൈ ഒരുമൈയെ പെണ്‍മെ എരുമയെന്ന് പറഞ്ഞ തിരൂവഞ്ചൂര്‍ രാധാകൃഷ്ണനും സഭയില്‍ ചിരി പടര്‍ത്തി. തുടര്‍ന്ന് മന്ത്രി മണി രാജിവെക്കാത്തതില്‍ താനും എം.എല്‍.എമാരും രാജിവെച്ചൊഴിയുകയാണെന്ന് കെ.എം മാണിയും പരാമര്‍ശം നടത്തി. ബഹിഷ്‌ക്കരിക്കുകയാണെന്നതിന് പകരം രാജിവെക്കുകയാണെന്നുള്ള പരാമര്‍ശം സഭയില്‍ കൂട്ടച്ചിരിക്കാണ് വഴിവെച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കൂടാതെ സോഷ്യല്‍മീഡിയയിലും ട്രോളര്‍മാര്‍ ആഘോഷിച്ച് തിമിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാക്കുപിഴകളില്‍ അനിഷ്ടം പ്രകടിപ്പിച്ചുള്ള വി.എസിന്റെ രംഗപ്രവേശനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണ്: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി. സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുല്‍ ഗാന്ധി. ‘ഈ ദാരുണമായ അപകടത്തില്‍ നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.’ രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ചു.

‘നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’ പ്രിയങ്ക ഗാന്ധി എക്സില്‍ പങ്കുവെച്ചു.

Continue Reading

kerala

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

പാലക്കാടിന് രണ്ടാം സ്ഥാനം, കണ്ണൂർ മൂന്നാമത്

Published

on

പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.

പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.

സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.

സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ​ദുർ​ഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.

Continue Reading

india

ചെങ്കോട്ട സ്‌ഫോടനം; റോഡിൽ ചിതറിയ കൈ കണ്ടെന്ന് ദൃക്‌സാക്ഷി

ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു

Published

on

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ ദൃക്‌സാക്ഷികളുടെ പ്രതികരണം പുറത്ത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ റോഡിൽ ശരീരാവശിഷ്ടങ്ങൾ കണ്ടുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശരീരഭാഗങ്ങൾ ദൂരത്തേക്ക് തെറിച്ചുപോയെന്നും ഇവർ പറയുന്നുണ്ട്. ‘സ്‌ഫോടനത്തിന് പിന്നാലെ ആരുടേയോ കൈ റോഡിൽ കണ്ടു, ഭയന്ന് സ്തംഭിച്ചു പോയി. എന്താണ് ഉണ്ടായതെന്ന് പോലും മനസിലായില്ല’ എന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഒരു കിലോ മീറ്റർ വരെ ദൂരത്തിൽ സഫോടന ശബ്ദം കേട്ടുവെന്നും സമീപത്തുള്ളവർ പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മീഷണറുമായും ഇന്റലിജൻസ് ബ്യൂറോ മേധാവിയുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമിത് ഷായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചതായാണ് വിവരം. സ്ഫോടനത്തിൽ പത്ത് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിക്കേറ്റവരെ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകീട്ട് 6.52ഓടെയായിരുന്നു സ്ഫോടനം.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്ഫോടനമുണ്ടായത്. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ആറോളം വാഹനങ്ങൾക്ക് തീപിടിച്ചു. മാരുതി ഈക്കോ വാനിനാണ് ആദ്യം സ്ഫോടനമുണ്ടായതെന്നും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോ?ഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ദില്ലിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.

Continue Reading

Trending