india

ഡല്‍ഹിയില്‍ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

By Test User

December 14, 2022

ഡല്‍ഹിയില്‍ 17കാരിക്ക് നേരെ ആസിഡൊഴിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് പെണ്‍കുട്ടിയുടെ നേരെ ആസിഡ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.

ആക്രമണത്തിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. അക്രമണത്തിന് ഇരയായ കുട്ടിയുമായി ഇവര്‍ക്ക് മുന്‍പരിചയമുണ്ട്.