മുംബൈ: പ്രശസ്ത ചലച്ചിത്രതാരം ഓംപുരി അന്തരിച്ചു. 66വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഏറെ നാളായി കലാരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, പഞ്ചാബി,കന്നഡ,മലയാളം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. പുരാവൃത്തം, ആടുപുലിയാട്ടം,സംവല്‍സരങ്ങള്‍ എന്നീ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചു.

നാടകരംഗത്തുനിന്നാണ് സിനിമാലോകത്ത് എത്തിയത്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയി താരം 1976ല്‍ ഘാഷിറാം കോട്‌വാല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.