കൊച്ചി: സീരിയല്‍ അഭിനയത്തില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുകയാണെന്ന് സിനിമ-സീരിയല്‍ നടി അമ്പിളിദേവി. വിട്ടുനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും മാറിനില്‍ക്കുകയാണെന്ന് അമ്പിളിദേവി ഫേസ്ബുക്ക് വീഡിയോയില്‍ അറിയിച്ചു.

ശാരീരികമായ വിഷമതകളാണ് സീരിയലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് കാരണം. ഇപ്പോള്‍ മൂന്നരമാസം ഗര്‍ഭിണിയാണ്. സ്‌റ്റെപ്പ് കയറാനും യാത്ര ചെയ്യാനും കഴിയാത്ത സ്ഥിതിയാണെന്നും അതിനാല്‍ മാറിനില്‍ക്കുകയാണെന്നും അമ്പിളി പറഞ്ഞു. മഴവില്‍ മനോരമയിലെ സ്ത്രീപദം എന്ന സീരിയലിലാണ് അമ്പിളിദേവി ഇപ്പോള്‍ അഭിനയിക്കുന്നത്. തനിക്ക് പകരമെത്തുന്ന താരത്തെ സ്വീകരിക്കാനും പ്രേക്ഷകരോട് അപേക്ഷിച്ചുകൊണ്ടാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

ജനുവരി 25-നായിരുന്നു അമ്പിളിദേവിയുടേയും നടന്‍ ആദിത്യന്റേയും വിവാഹം. വിവാഹത്തിനു ശേഷം ആദ്യവിവാഹവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.