ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതി. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. മൂന്നൂറിലേറെ സാക്ഷി മൊഴികളും 450 ഓളം രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും. പ്രധാന പ്രതി പള്‍സര്‍ സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണ് വിവരം.
ദുബൈയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. ദിലീപിന്റെ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബൈയിലേക്ക് യാത്രാനുമതി നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

Be the first to write a comment.