Connect with us

More

നടി ആക്രമിക്കപ്പെട്ട സംഭവം; നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യും

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കൈരളി ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കാവ്യയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് അറിയാനുള്ളതെന്നത് വ്യക്തമല്ല. കേസന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാവ്യയെ വിളിച്ചുവരുത്താനുള്ള തീരുമാനം. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളും ചോദ്യംചെയ്യലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയയേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും ചോദ്യം ചെയ്തിരുന്നു.

അതേസമയം, തന്റെ മരണമൊഴിയെടുക്കണമെന്ന് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്ന് പ്രതി പള്‍സര്‍ സുനി പറഞ്ഞു. ഗൂഢാലോചന വെളിപ്പെടുത്തിയതിന് ശേഷം താന്‍ അനുഭവിക്കുകയാണെന്ന് പള്‍സര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളില്ലാത്തതാണ് അറസ്റ്റു ചെയ്യാത്തതിന് കാരണം.

More

ഇന്ന് ലോക വൈറ്റ് കെയിന്‍ ദിനം

കാല്‍നട സുരക്ഷയെക്കുറിച്ചും കാഴ്ച പരിമിതിയുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിവസം ലക്ഷ്യമിടുന്നത്.

Published

on

കാഴ്ച പരിമിതിയുള്ള വ്യക്തികള്‍ക്കുള്ള ഉപകരണമെന്ന നിലയില്‍ വെളുത്ത ചൂരലിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 15 ലോക വൈറ്റ് കെയിന്‍ ദിനമായി ആചരിക്കുന്നു. ഇത്തരം ചൂരല്‍ അവരുടെ ചുറ്റുപാടുകളില്‍ സുരക്ഷിതമായും സ്വതന്ത്രമായും നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്നു. എന്നാല്‍ ഈ ഉപകരണത്തിന്റെ ഉപയോഗത്തിനപ്പുറം, കാല്‍നട സുരക്ഷയെക്കുറിച്ചും കാഴ്ച പരിമിതിയുള്ളവരുടെ അവകാശങ്ങളെക്കുറിച്ചും പൊതുജന അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. ഇത്തരം ആളുകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ ഈ ദിവസം അവസരമൊരുക്കുന്നു.

1960-കളില്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കാഴ്ച പരിമിതിയുള്ളവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഗോള വൈറ്റ് കെയിന്‍ സേഫ്റ്റി ഡേ എന്നറിയപ്പെടുന്ന വൈറ്റ് കെയിന്‍ സേഫ്റ്റി ഡേ സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രമേയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസില്‍ പാസാക്കാന്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് മുതിര്‍ന്നു.

1964-ല്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണാണ് ഈ ദിനം ആദ്യമായി ആഘോഷിക്കുന്നത്.

Continue Reading

kerala

യു.ഡി.വൈ.എഫ് നിയമസഭാ മാർച്ച് രാഹുൽ മാങ്കൂട്ടത്തിലും പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു

തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്

Published

on

കോഴിക്കോട്: ഒക്ടോബർ 8ന് നടത്തിയ യു.ഡി.വൈ.എഫ് നിയമസഭാ മാർച്ചിനെ തുടർന്ന് റിമാൻഡിലായ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അഡ്വ. മൃതുൽ ജോൺ മാത്യവാണ് ജാമ്യക്കാർക്ക് വേണ്ടി ഹാജരായത്.

Continue Reading

kerala

നടൻ ബാലയ്ക്ക് നിബന്ധനകളോടെ ജാമ്യം; ‘പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല’

ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്ന് പുലർച്ചെയാണ് നടൻ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം നൽകണമെന്നുമാണ് ബാല കോടതിയിൽ വാദിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിഎസി 354, മുൻ പങ്കാളിയുമായുള്ള കരാർ ലംഘിച്ചതിനു ഐപിസി 406, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ ബാലയും മുൻ ഭാര്യയും സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും സമൂഹമാധ്യമത്തിൽ ബാല നടത്തിയിരുന്നു.

Continue Reading

Trending