കൊച്ചി: തന്റെ പുതിയ ചിത്രമായ സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന അശ്ലീല കമന്റുകള്‍ പറഞ്ഞ ആരാധകരോട് ദേഷ്യപ്പെട്ടു. കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ സിനിമയിലെ നായകാനായ നടന്‍ വിക്രമിനൊപ്പമാണ് തമന്നയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ വന്‍ തിരിക്കാണ് മാളില്‍ അനുഭവപ്പെട്ടത്. ഇതോടെ ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ കുറച്ചു കഷ്ടപ്പെട്ടേണ്ടിയും വന്നു. അതിനിടെ ആരാധകരുടെ നടുവില്‍ നിന്നിരുന്ന തമന്നയെ നോക്കി ചിലര്‍ മോശം കമന്റുകള്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധക കൂട്ടം തമന്നയെ വിട്ടില്ല. ലിഫ്റ്റിലേക്ക് കയറാന്‍ സാധിക്കാതെ വന്നതോടെ ദേഷ്യപ്പെടുകയായിരുന്നു താരം.

ഒടുവില്‍ തമന്നയുടെ കൂടെയുണ്ടായിരുന്ന നടന്‍ വിക്രമും മറ്റ് സഹായികളും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരാധകര്‍ കൂട്ടംകൂടി നിന്ന് തടസ്സം സൃഷ്ടിച്ചത് കൂടാതെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നതും നടിയെ പ്രകോപിതയാക്കി.

 

വീഡിയോ കാണാംtamanna