ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ തെന്നിന്ത്യന്‍ നടി തൃഷക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. തൃഷ നായികയാവുന്ന തമിഴ് ചിത്രം ‘ഗര്‍ജാനി’യുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വിവിധ സംഘടനകള്‍ പ്രകടനവും പിക്കറ്റിങും നടത്തി.

അതേസമയം പ്രതിഷേധം നടക്കുമ്പോള്‍ തൃഷ ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. മൃഗസ്‌നേഹിയായി അറിയപ്പെടുന്ന തൃഷ മൃഗസ്‌നേഹി സംഘടനയായ ‘പേട്ട’യുടെ തെരുവു പട്ടികളെ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കല്‍ ലക്ഷ്യമിട്ടുള്ള പരസ്യ ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിരുന്നു.