ചെന്നൈ: ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ മുന്‍ ടെലികോം മന്ത്രി എ രാജ, ഡി.എം.കെ എം.പിയും കരുണാനിധിയുടെ മകളുമായ കനിമൊഴി എന്നിവര്‍ക്ക് രാജകീയ വരവേല്‍പ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കരുണാനിധിയുടെ വസതി വരെ തിങ്ങി നിറഞ്ഞ പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളോടെയാണ് ഇരുവരെയും എതിരേറ്റത്.


കരുണാനിധിയും അര്‍ധ സഹോദരന്‍ എം.കെ സ്റ്റാലിനുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. സ്റ്റാലിന്‍ സുവര്‍ണ നിറത്തിലുള്ള പൊന്നാടയണിയിച്ചാണ് ഇരുവരേയും വരവേറ്റത്. തന്നെ കുറ്റവിമുക്തയാക്കിയ ശേഷം കണ്ടതില്‍ പിതാവ് കരുണാനിധിക്ക് അതിയായ സന്തോഷമുണ്ടെന്ന് കനിമൊഴി പറഞ്ഞു.