ബോളിവുഡില്‍ ഐശ്വര്യറോയ് -സല്‍മാന്‍ ഖാന്‍ കൂട്ടുകെട്ട് ഇനിയൊരിക്കല്‍കൂടി ആവര്‍ത്തിക്കണമെന്നതാണ് എക്കാലത്തേയും ആരാധകരുടെ ആഗ്രഹം. ഇരുവരുടേയും കൂട്ടുകെട്ട് പോലെതന്നെ പ്രണയവും ബോളിവുഡ് ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം പിരിയുകയും അഭിഷേകിനെ വിവാഹം കഴിക്കുകയുമായിരുന്നു ഐശ്വര്യ.

വര്‍ഷങ്ങള്‍ക്കിപ്പുറവും സല്‍മാനുമൊത്ത് അഭിനയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ലെന്ന് ഈയടുത്ത് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. അതിന് ചില നിബന്ധനകളും നടി മുന്നോട്ട് വെക്കുന്നുണ്ട്. മികച്ച സംവിധായകനും നല്ല തിരക്കഥയും ഒത്തു വന്നാല്‍ മാത്രമേ സല്‍മാനുമൊത്ത് അഭിനയിക്കുന്ന കാര്യം പരിഗണിക്കൂ എന്നാണ് നടി പറയുന്നത്.