Connect with us

Video Stories

ആകാശ് തില്ലങ്കേരിയും ജിജോയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍; ആറ് മാസത്തേക്ക് കരുതല്‍ തടങ്കല്‍

ഇനി ആറ് മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയണം.

Published

on

കാപ്പ ചുമത്തി അറസറ്റ് ചെയ്്ത ആകാശ് തിലേങ്കരിയേയും കൂട്ടാളി ജിജോ തിലേങ്കേരിയും ജയിലില്‍ അടച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും കണ്ണൂര്‍ സെന്‍ട്രന്‍ ജയിലില്‍ എത്തിച്ചത്. ഇനി ആറ് മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയണം.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷുഹൈബ് വധക്കേസ് പ്രതിയും ക്വട്ടേഷന്‍ തലവനുമായ ആകാശ് തില്ലങ്കേരിയും കൂട്ടാളി ജിജോ തിലേങ്കേരിയും അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്ന് പ്രകാരമാണ് അറസ്റ്റ്. ജില്ലാ കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്. കാപ്പ വകുപ്പ് പ്രകാരം ആറ് മാസം തടവിനും കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഷുഹൈബ് വധക്കേസിന് പുറമെ തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ്. ക്വട്ടേഷന്‍ സംഘത്തലവനെന്ന നിലയില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയതെന്നാണ് ലഭ്യമായ വിവരം.

അതേസമയം സി.പി.എമ്മിന് നിരന്തരം ഭീഷണിയാകുന്ന സാഹചര്യത്തിലുമാണ് അറസ്റ്റെന്ന് കരുതുന്നു. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെതിരായ മോശം പരാമര്‍ശവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തതിന് പിന്നാലെയും സി.പി.എം നേത്വത്തെ തന്ന പ്രതിരോധത്തിലാക്കുന്ന നിലപാടുകളാണ് ആകാശ് സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ത്തിയത്. ഇതേതുടര്‍ന്ന് കടുത്ത പ്രതിരോധത്തിലായിരുന്നു പാര്‍ട്ടിയും നേതൃത്വവും. ഡി..വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞ ആകാശ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തെങ്കിലും ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

നാല് വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം. സി.പി.എമ്മില്‍ പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി.ജെ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന രീതിയിലായിരുന്നു ആകാശിന്റെയും സംഘത്തിന്റെയും സമൂഹമാധ്യമ പ്രചരണം. ഇവര്‍ രാത്രിയായാല്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവര്‍ത്തനവുമാണ് നടത്തുന്നതെന്ന് പാര്‍ട്ടി തന്നെ വ്യക്തമാക്കിയതോടെ പാര്‍ട്ടിയെ വെല്ലുവിളിച്ചായി ഇവരുടെ സമൂഹമാധ്യമ പ്രചരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്; രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം

വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്.

Published

on

കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സംഘം എത്തും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചു.

അധിക സാമ്പിളുകൾ പരിശോധിക്കുന്നതിന് ബി എസ് എൽ 3 കോഴിക്കോട്ട് എത്തി. രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്റിബോഡികൾ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയൽവാസികളിലും ലക്ഷണങ്ങൾ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. കഴിഞ്ഞ 12 ദിവസങ്ങളിൽ ഉണ്ടായ സമ്പർക്ക പട്ടിക തയ്യാറാക്കും.

രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റൈൻ ചെയ്യും. കൂടുതൽ സാമ്പിലുകൾ ലാബുകളിൽ പരിശോധനയ്ക്ക് അയക്കും. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോഗലക്ഷണങ്ങൾ. ഇയാളെ കോഴക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.

മലപ്പുറം സ്വദേശിയായ 68 കാരനാണ് രോഗലക്ഷണം. ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മരിച്ച കുട്ടിയുമായി സമ്പർക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.അതേ സമയം മരിച്ച 14കാരനുമായി സമ്പർക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്.

Continue Reading

Health

അഞ്ചാം തവണയും ആശങ്കയുടെ ഭീതിപടർത്തി നിപ; ഇതുവരെ മരിച്ചത് 23 പേർ

വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

Published

on

ആശങ്കയുടെ നിപ വൈറസ് സംസ്ഥാനത്ത് അഞ്ചാം തവണയും എത്തുമ്പോൾ ഇതുവരെ 23 പേരുടെ ജീവനാണ് എടുത്തത്. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

2018 മേയിലാണ് സംസ്ഥാനത്ത് ആശങ്കയുയർത്തി ആദ്യ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് അസുഖം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച 19 പേര്‍ മരിച്ച സംഭവത്തിൽ സംസ്ഥാനം ഞെട്ടിവിറച്ചു.

അതേസമയം 2019 ജൂണിൽ കൊച്ചിയിൽ യുവാവിന് നിപ സ്ഥിരീകരിച്ചെങ്കിലും അതിജീവിക്കാനായി. പിന്നീട് 2021ൽ കോഴിക്കോട് ചാത്തമംഗലത്ത് 13കാരൻ രോഗം സ്ഥിരീകരിച്ച് മരിച്ചു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിൽ ഉൾപ്പെടെ രോഗിയുമായി അടുത്ത സമ്പർക്കമുണ്ടായവർക്കു ലക്ഷണങ്ങൾ പോലും റിപ്പോർട്ട് ചെയ്തില്ല. 2023ൽ കോഴിക്കോട് മരുതോങ്കരയിൽ വീണ്ടും വൈറസ് എത്തി. രണ്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചതോടെ അഞ്ചാം തവണയും ആശങ്കയുടെ വൈറസ് ഭീതിപടർത്തുന്നു. 14 കാരനായ രോഗി മരിച്ചതോടെ മരണം 23 ആയി. പഴംതീനി വവ്വാലുകളാണ് നിപ രോഗബാധയുടെ ഉത്ഭവമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ വവ്വാലുകളിൽ നിന്നു വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നതു ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല.

വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. മലപ്പുറത്തും ഇതേ നടപടികൾ വേണ്ടിവരും. കേന്ദ്രസംഘം മലപ്പുറത്ത് എത്തുമെന്ന് സൂചനയുണ്ട്. കോഴിക്കോട്ട് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ മലപ്പുറത്തും എത്തിയിട്ടുണ്ട്.

Continue Reading

Health

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ല.

Published

on

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണങ്ങള്‍. കോഴക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണം മലപ്പുറം സ്വദേശിയായ 68 കാരന്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ല. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

നിപ ലക്ഷണങ്ങളുണ്ടെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.

ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരിച്ചു. 246പേരാണ് 14 കാരന്റെ സമ്പര്‍ക്ക പട്ടികയിലുളളത്. അവരില്‍ 63 പേര്‍ ഹൈറിസ്‌കിലാണുള്ളത്. നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending