Culture
ആലപ്പാട്ടെ കരിമണല്‍ ഖനനം: ഇടതു മുന്നണിയില്‍ ഭിന്നത

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതു മുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എമ്മും പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ രണ്ട് ചേരിയായി മാറിയത്. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ഹൈജാക്ക് ചയ്യുന്നതിന് ആരെയും അനുവദിക്കരുതെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് സി.പി.എം – സി.പി.ഐ പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയത്. സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണെന്നും ഖനനം നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്നുമാണ് ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടക്കുന്നതെന്ന് ജയരാജന്‍ വാദിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആ പ്രദേശത്തുകാരല്ല. സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ചിലരാണ്. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. പതിനാറര കിലോമീറ്റര്‍ കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിനെ പ്ലോട്ടുകളായി തിരിച്ച് നാല് പ്ലോട്ടുകള്‍ ഐ.ആര്‍.ഇക്കും നാല് പ്ലോട്ടുകള്‍ കെ.എം.എം.എല്ലിനുമാണ് ഖനനത്തിനു നല്‍കിയിരിക്കുന്നത്. നാലു പ്ലോട്ടില്‍ ഒന്നില്‍ മാത്രമേ ഐ.ആര്‍ഇ ഖനനം ആരംഭിച്ചിട്ടുള്ളൂ. പതിനാറര കിലോമീറ്ററില്‍ പതിനാറ് കിലോമീറ്ററിലും കടല്‍ ഭിത്തിയുണ്ട്. കടലാക്രമണത്തില്‍നിന്ന് ഇത് കരയെ സംരക്ഷിക്കും. അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നതു പോലെ കടലു തരുന്ന സമ്പത്താണ് കരിമണലും. അത് പൂര്‍ണമായി സംസ്‌കരിച്ചെടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാനാകും. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിന് ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുന്നത് മൂലമാണ് ഖനനം നടക്കുന്നത്. സമരത്തിനു പിന്നില്‍ പ്രദേശത്തുകാരല്ല. മലപ്പുറത്തുനിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മണല്‍ മാഫിയയാണോ സമരത്തിനു പിന്നിലെന്നും സംശയമുണ്ട്.
ഖനനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ അതിനു വേണ്ടി ഖനനം നിര്‍ത്തില്ല. ഒരിക്കല്‍ നിര്‍ത്തിയാല്‍ പിന്നീട് പുനരാരംഭിക്കാന്‍ കഴിയില്ല. സമരക്കാരുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. ഒരുപാട് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് കമ്പനി. സമരത്തിനുപിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണോയെന്ന് പരിശോധിക്കണം. ആലപ്പാട് തീരം തകര്‍ത്തത് കരിമണല്‍ ഖനനമല്ല. സൂനാമിയാണ്. ഖനനം മൂലമാണെന്ന് പറഞ്ഞുപരത്തുന്നത് ബോധപൂര്‍വ്വമാണെന്നും ജയരാജന്‍ വാദിച്ചു.
ഖനനം നിയമപരമാണെന്ന് അതുനടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐ.ആര്‍.ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആലപ്പാട്ടെ പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലേയും ആവര്‍ത്തിച്ചു. മന്ത്രി ഇ.പി ജയരാജന്റെ വാദം തള്ളിയ കാനം, ജനങ്ങള മറന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. പൊതുമേഖലാ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നു വച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല അത്. ഭൂമി നഷ്ടപ്പെടുന്നു. അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതാണ് ആലപ്പാടുകാരുടെ പരാതി. ജനകീയ വിഷയങ്ങളില്‍ സി.പി.ഐ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കാനം, സി.പി.എമ്മിന്റെ നിലപാട് പരിസ്ഥിതി വിരുദ്ധമാണെന്ന് പറയാതെ പറയുകയായിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
Film3 days ago
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
india3 days ago
പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്
-
india3 days ago
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എം.പിമാര്‍