കൊല്ലം: അനധികൃത കരിമണല്‍ ഖനനം ആലപ്പാടിന്റെ പാരിസ്ഥിത വ്യവസ്ഥയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന അസംബന്ധമാണ്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണല്‍ ഖനനപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പാട്ടെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്‌നം പരിശോധിച്ച് സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഖനനം നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.