കാസര്‍കോട്: ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താല്‍ ദിവസം ആക്രമണത്തിനിരയായ അബ്ദുല്‍ കരീം മുസ്ലിയാര്‍ അതീവ ഗുരുതരാവസ്ഥയില്‍. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താല്‍ ദിവസം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആ പണ്ഡിതനെ അക്രമി സംഘം തടഞ്ഞു നിര്‍ത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടര്‍ച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അദ്ദേഹം മംഗലാപുരത്ത് ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ചികിത്സാ ഫണ്ടിലേക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar 
Muligadde kerala.)

ഇത് സംബന്ധിച്ച് ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്റെ
തീവ്ര പരിചരണ വിഭാഗത്തിൽ
ഒരു മനുഷ്യൻ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്.
മഞ്ചേശ്വരം ബായാർ സ്വദേശി
കരീം മുസ്‌ലിയാർ ആണ് ആ ഹതഭാഗ്യൻ.

ശബരിമല കർമ്മ സമിതി
നടത്തിയ ഹർത്താൽ ദിവസം ബൈക്കിൽ സഞ്ചരിച്ചിരുന്ന ആ പണ്ഢിതനെ അക്രമി സംഘം തടഞ്ഞു നിർത്തി കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇരുമ്പു ദണ്ഡ് കൊണ്ട് തലക്കും നെഞ്ചിനും ആഞ്ഞു പ്രഹരിച്ചു.
ആണി അടിച്ചു കയറ്റിയ മരക്കമ്പു കൊണ്ട് തുടർച്ചയായി അടിച്ചു മാംസം പിഴുതു മാറ്റി.

സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ട് പ്രതിഷേധിചതു കൊണ്ട് തീരുന്നതല്ല അതിലെ ഗൗരവം.
അതി ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകണം.
അദ്ദേഹത്തിൻറെ അടിയന്തിര ഹോസ്പിറ്റൽ ചിലവിനും,തുടർ ചികിത്സക്കും,
നാം എല്ലാം മറന്നു സഹായിച്ചേ പറ്റൂ.
മാരകമായ പരിക്കുകൾ ഏറ്റ അദ്ദേഹത്തിന് ഇതിനകം സർജറികൾ പലതു കഴിഞ്ഞു.
തലക് ഏറ്റ മാരകമായ പ്രഹരത്തിൽ തലച്ചോറിന് ക്ഷതം വന്നിട്ടുണ്ട്.
സംസാര ശേഷി പോലും തിരിച്ചു കിട്ടുമോ എന്ന ആശങ്ക നില നിൽക്കുന്നു.

ശബരിമല വിഷയത്തിൽ ഒരു കക്ഷി പോലും അല്ലാത്ത ആ മത പണ്ഢിതനെ ആക്രമിച്ചതിലൂടെ വൻ വർഗീയ കലാപമാണ് സങ്കുപരിവാർ ലക്‌ഷ്യം വച്ചത് എന്ന് ഇതിനകം പുറത്തു വന്നിട്ടുണ്ട്‌.
ആസൂത്രിതമായ ആ നീക്കം പരാജയപ്പെട്ടു.
പക്ഷെ ഇനിയും അത്തരമൊരു നീക്കം അവരിൽ നിന്നും ഉണ്ടായികൂടന്നില്ല.
വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിനു മുമ്പ് കമ്മ്യൂണൽ ക്ലാളാഷുകൾ സൃഷ്ടിച്ചു ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉള്ള ഈ ശ്രമത്തിന്റെ മുന്നിൽ നാം തോറ്റ് പോകരുത്.

നന്മയിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിച്ചു നിന്ന് ഈ സൃഗാല
ബുദ്ധികൾക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കണം.
കൂടെ നമ്മുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുകയും,
കഴിയുന്ന എല്ലാവരും സഹായിക്കുകയും വേണം.

ഞാൻ അല്പം മുൻപ് അദ്ദേഹത്തിൻറെ മകനുമായി സംസാരിച്ചു.
താഴെയുള്ള എക്കൗണ്ട് നമ്പറിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തി.
കഴിയുന്നവർ അതിലേക് സഹായിക്കുക.
(Contact 9895372608
A/c name :Bunniyam.
IFSC cod vijb 0002002
Account no:200201011003363
Branch name -vijaya bank bayar
Muligadde kerala.)

അല്ലാഹു അദ്ദേഹത്തിന് ഷിഫ നൽകട്ടെ