Connect with us

News

പാകിസ്താനിലെ ട്രെയിന്‍ റാഞ്ചല്‍; മുഴുവന്‍ ബന്ദികളെയും മോചിപ്പിച്ചു

30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലില്‍ മരിച്ചു.

Published

on

പാകിസ്താനില്‍ ട്രെയിന്‍ തട്ടിയെടുത്ത് ബന്ദികളാക്കിയ 346 ബന്ദികളെയും മോചിപ്പിച്ചു. 30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും ഏറ്റുമുട്ടലില്‍ മരിച്ചു. ബിഎല്‍എ 21 യാത്രക്കാരെ വധിച്ചതായും റിപ്പോര്‍ട്ട്.

പാകിസ്താനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 30 ബിഎല്‍എ അംഗങ്ങളും ഒരു സൈനികനും കൊല്ലപ്പെട്ടു. ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തുവിട്ടിരുന്നു. തോക്കുധാരികളായ വലിയ സംഘം ബോലന്‍ എന്ന സ്ഥലത്തുവച്ചാണ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ട്രെയിന്‍ ബലമായി നിര്‍ത്തിച്ച സംഘം തോക്കുകളുമായി ട്രെയിനിനകത്തേക്ക് ഇരച്ചെത്തുകയും യാത്രക്കാരെ തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തി നിര്‍ത്തുകയുമായിരുന്നു.

കൃത്യമായ ആസൂത്രണം നടത്തിയാണ് ട്രെയിന്‍ റാഞ്ചല്‍ നടത്തിയിരിക്കുന്നതെന്നാണ് പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. 9 ബോഗികളുള്ള ട്രെയിനില്‍ 450 ലധികം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ സ്ത്രീകളെയും കുട്ടികളെയുമടക്കമുള്ള 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു. ബലൂച്ച് ലിബറേഷന്‍ ആര്‍മിയുടെ മജീദ് ബ്രിഗേഡും ഫത്തേഹ് സ്‌ക്വാഡുമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്താനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

kerala

പുലിപ്പല്ല് കേസ്; വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും

പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.

Published

on

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്റെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. പുലിപ്പല്ല് നല്‍കിയ ആരാധകന്‍ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും വനം വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ രഞ്ജിത്തുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു പ്രതികരണം.

വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപ്പല്ല് വെള്ളിയില്‍ കെട്ടി ലോക്കറ്റ് ആക്കി നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

വേടനുമായി മുന്‍പ് പരിചയമില്ലെന്നും ജ്വല്ലറി ഉടമ മൊഴി നല്‍കി. കേസില്‍ ഇയാളെ സാക്ഷിയാകുന്നു നടപടികളിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്. ജാമ്യപേക്ഷ വെള്ളിയാഴ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. കേസില്‍ മറ്റ് നടപടി ക്രമങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ വീണ്ടും വിളിച്ചു വരുത്തും. കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹൈബ്രിഡ് വേണോ എന്ന ചോദ്യത്തിന് വെയിറ്റ്’ എന്ന് മാത്രമായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

എന്നാല്‍, താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രീനാഥ് ഭാസി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നിലവില്‍ ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി. ഇതിനായി എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു ശ്രീനാഥ് ഭാസിയുടെ തുറന്ന് പറച്ചില്‍.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം; ആരിഫ് മസൂദ് എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവിന്റെ വധഭീഷണി

ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവും ഭോപ്പാല്‍ സെന്‍ട്രല്‍ എം.എല്‍.എയുമായ ആരിഫ് മസൂദിനെതിരെ വധഭീഷണി. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയുമായ കൃഷ്ണ ഗാഡ്‌ഗെയാണ് ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ് ഗാഡ്‌ഗെ.

‘ഇത് പാകിസ്താന്റെ വിഷയമല്ല. പാകിസ്താന്റെ ഏജന്റുമാര്‍ ഇവിടെ തന്നെയുണ്ട്. അവര്‍ ഭോപ്പാലില്‍ പ്രശ്‌നമുണ്ടാക്കുകയാണെങ്കില്‍ അരിഫ് മസൂദിനും അയാളുടെ അനുയായികള്‍ക്കും കനത്ത തിരിച്ചടി തന്നെ നല്‍കും ‘ -ഗാഡ്‌ഗെ പറഞ്ഞു.

ഇതിലെതിരെ ഗാഡ്‌ഗെക്കെതിരെ മസൂദിന്റെ അനുയായികള്‍ പരാതി നല്‍കിയെങ്കിലും പാകിസ്താനെതിരെയാണ് തങ്ങള്‍ റാലി നടത്തിയതെന്ന പ്രതികരണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തി. മസൂദിനെ പാകിസ്താന്‍ ഏജന്റ് എന്ന് വിളിച്ച് ജീവനെടുക്കുമെന്ന തന്റെ പ്രസ്താവനക്കെതിരെ ആരിഫ് മസൂദ് ആരാധക സംഘടനയിലെ അംഗങ്ങള്‍ തനിക്കെതിരെ പരാതി നല്‍കിയതോടെ ഇത് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണെന്നും ഗാഡ്‌കെ പറഞ്ഞു.

Continue Reading

Trending