Connect with us

News

ഗസ്സയില്‍ ബന്ദികൈമാറ്റം ആരംഭിച്ചു; ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും.

Published

on

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ ഗസ്സയില്‍ ഇന്ന് ബന്ദികൈമാറ്റം ആരംഭിച്ചു. മൂന്നിടങ്ങളില്‍ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. ആദ്യ ഘട്ടത്തില്‍ ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. ഫലസ്തീന്‍ ബന്ദികളെ ഇസ്രാഈലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം ഫലസ്തീന്‍ തടവുകാരുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. ഫലസ്തീന്‍ തടവുകാരെ ഗസ്സയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങള്‍ ഇതിനകം ഇസ്രാഈലിലെ ഓഫര്‍ ജയിലില്‍ കാത്തിരിക്കുന്നുണ്ട്.

എന്നാല്‍ മര്‍വാന്‍ ബര്‍ഗൂത്തിയെയും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ നേതാവായ അഹമ്മദ് സാദത്തിനെയും മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ഹമാസ്. രണ്ടുപേരെയും വിട്ടയക്കില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഹമാസ് വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തി; രാജിവെച്ച എസ്.ഐ ശ്രീജിത്ത്

താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും .

Published

on

മരം മുറി പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയതായി മലപ്പുറം എസ് പി സുജിത്ത് ദാസ് വിഷയത്തില്‍ രാജിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്ത്. മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന് പ്രശ്‌നം ഇല്ല.താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും . പിടികൂടുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നയാളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. മലപ്പുറത്തുകാരെല്ലാം സ്വര്‍ണംകടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.

മലപ്പുറത്തെ മോശമാക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറം സ്വര്‍ണക്കടത്തിന്റെയും ക്രിമിനലുകളുടെയും ഹബ്ബ് ആണെന്ന് വരുത്തി തീര്‍ക്കുന്നു. പൊലീസ് എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണം പിടികൂടുന്ന ഏക സ്ഥലം ആയിരിക്കും കരിപ്പൂര്‍. സ്വര്‍ണം പിടികൂടുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. കസ്റ്റംസ് പലതവണ പൊലീസിനെ വിലക്കിയിട്ടുണ്ട്. പൊലീസ് സ്വര്‍ണം പിടികൂടുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട പിഴയില്‍ വലിയ നഷ്ടം ഉണ്ടാകുന്നു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. അപ്രൈസര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല. അപ്രൈസര്‍ ഉണ്ണിക്കുണ്ടായ ഉയര്‍ച്ച നാടുമുഴുവന്‍ കണ്ടതാണ്. പൊലീസും അപ്രൈസറും ചേര്‍ന്ന ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്.- ശ്രീജിത്ത് ആരോപിക്കുന്നു.

മലപ്പുറത്തുകാരെല്ലാം സ്വര്‍ണം കടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയില്‍ വരുത്തി തീര്‍ക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത് 99 ശതമാനം സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ എന്ന നിലയ്ക്കായി മലപ്പുറം. താന്‍ ലോ പ്രൊഫൈല്‍ എന്നാണ് സുജിത്ത് ദാസ് അന്‍വറിനോട് പറഞ്ഞത്. അതുകൊണ്ടാണ് താന്‍ നല്‍കിയ പരാതി എങ്ങും എത്താത്തത്. ഇതുവരെ തന്റെ മൊഴി എടുത്തിട്ടില്ല. തന്നെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് സുജിത്ത് പറയുന്നുണ്ട്. പക്ഷെ അന്‍വറിനോട് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. തേക്ക് അബദ്ധത്തില്‍ മുറിച്ചു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കേസ് എടുക്കണമെന്ന് സംവിധാനം വിചാരിച്ചാല്‍ എങ്ങനെയും എടുക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിന് തൊട്ടുപിന്നാലെ വിജിലന്‍സ് എത്തി. നീതി എല്ലാവര്‍ക്കും ഒരുപോലെ അല്ല. പൊലീസിനെ ചില ആളുകള്‍ മോശമാക്കുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ശ്രീജിത്ത് ഡിജിപിക്ക് രാജിക്കത്ത് നല്‍കിയത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ താന്‍ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിന്റെ രാജിക്കത്തില്‍ പറയുന്നു.

 

Continue Reading

kerala

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ട; കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് ഗവേഷക വിദ്യാര്‍ഥിയുടെ പരാതി

പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

Published

on

കേരള സര്‍വകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് ഗവേഷക വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി. ഡീന്‍ ഡോ.സി.എന്‍ വിജയകുമാരിക്കെതിരെയാണ് വിദ്യാര്‍ഥി പരാതി നല്‍കിയത്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.

നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

 

Continue Reading

News

ട്രംപിനോട് രാഷ്ട്രീയ നിലപാട് പറയാന്‍ മംദാനി മടിച്ചില്ല; എന്നാല്‍ മോദിക്ക് അടിമപ്പണി ചെയ്യാന്‍ പിണറായി മുന്നിട്ടിറങ്ങി -താരാ ടോജോ അലക്‌സ്

സൊഹ്‌റാന്‍ മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച പിണറായി വിജയനെയും താരതമ്യം ചെയ്ത് താരാ ടോജോ അലക്‌സ്

Published

on

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സൊഹ്‌റാന്‍ മംദാനിയെയും കേന്ദ്രത്തിന്റെ ഭീഷണിയില്‍ പി.എം ശ്രീയില്‍ ഒപ്പുവെച്ച മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യം ചെയ്ത് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സ്.

ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഒരു കേരള കമ്മ്യൂണിസ്റ്റും തമ്മിലുള്ള വ്യത്യാസം എന്ന് കുറിച്ചാണ് താരാ കുറിപ്പ് പങ്കിട്ടത്. സൊഹ്‌റാന്‍ മാംദാനി ന്യൂ യോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ന്യൂയോര്‍ക്കിന് നല്‍കേണ്ടുന്ന ഫെഡറല്‍ ഫണ്ടുകള്‍ തടയും എന്നായിരുന്നു ഡോണള്‍ഡ് ട്രമ്പ് ഭീഷണി മുഴക്കിയിരുന്നത്. ന്യൂയോര്‍ക്ക്‌സ് സ്റ്റേറ്റ് കംട്രോളര്‍ ഓഫീസ് പ്രകാരം, 2026 സാമ്പത്തിക വര്‍ഷത്തില്‍ നഗരം ഏകദേശം 7.4 ബില്യണ്‍ യുഎസ് ഡോളര്‍ ഫെഡറല്‍ ഫണ്ടിംഗ് പ്രതീക്ഷിച്ചിരുന്നു. (ഏകദേശം 65, 600 കോടി ഇന്ത്യന്‍ രൂപ). ഇത് നഗരത്തിന്റെ ആകെ ചെലവിന്റെ ഏകദേശം 6.4 ശതമാനമാണ്.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഉടനീളം മംദാനി ട്രംപ് ഉയര്‍ത്തിയ ഭീഷണിയെ പുച്ഛിച്ചു തള്ളുകയായിരുന്നെന്നും താര പറയുന്നു. തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് ട്രമ്പിന്റെ മുഖത്തടിച്ചത് പോലെ പറയാന്‍ മംദാനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ഡെമോക്രാറ്റുകള്‍ക്കൊപ്പം തന്നെ റിപബ്ലിക്കന്‍സിന്റെ വലിയ പിന്തുണക്ക് പുറമെ മറ്റ് വോട്ടുകള്‍ കൂടെ നേടി മംദാനി വിജയിച്ചെന്നും താര പറഞ്ഞു. അത് നിലപാടിന്റെ വിജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം വെറും 1000 കോടിയില്‍ താഴെ SSA ഫണ്ട് തടയും എന്ന് കേട്ടപ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാമേഖലയില്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പി എം ശ്രീ പദ്ധതിയില്‍ ഒപ്പു വെച്ച് കൊണ്ട് മുഖ്യമന്തി പിണറായി വിജയനും ശിവന്‍ കുട്ടിയും ഒരുമിച്ചു തന്നെ നരേന്ദ്ര മോദിക്ക് അടിമപ്പണി ചെയ്യാന്‍ മുന്നിട്ടിറങ്ങിയെന്നും താര കുറ്റപ്പെടുത്തി. പി എം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാന്‍ ആണെന്ന് ഒരു നാണവും ഇല്ലാതെ പറയാന്‍ പോലും ഇവര്‍ തയ്യാറായത് കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

Trending