ലക്‌നൗ: ഉത്തര്‍പ്രദേശ് തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം തൂത്തുവാരിയെന്ന വാര്‍ത്തകള്‍ പൊള്ളത്തരമാണെന്ന് തെളിയുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പകുതിയോളം സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ് നഷ്ടമായെന്ന് ദേശീയ മാധ്യമമായ ‘ദി എക്കണോമിക് ടൈംസ്’ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെരഞ്ഞെടുപ്പില്‍ 3,656 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടപ്പോള്‍ വെറും 2,366സീറ്റുകളിലാണ് ജയിച്ചുകയറിയത്. അതായത്, മത്സരിച്ച 45ശതമാനത്തോളം സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പിനായി കെട്ടിവെച്ച തുക നഷ്ടപ്പെടുകയാണുണ്ടായത്. മറ്റു മുഖ്യധാരാപാര്‍ട്ടികളെ അപേക്ഷിച്ച് ബി.ജെ.പിയുടെ ഈ അവസ്ഥ മോശപ്പെട്ടതാണ്. 12,644 സീറ്റുകളില്‍ 8,038 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ . പകുതിയിലധികം
സ്ഥാനാര്‍ത്ഥികള്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

664 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച ഒരു പഞ്ചായത്തില്‍ അതിനേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് തോറ്റിരിക്കുന്നത്. 1462-ഓളം പേര്‍ക്ക് കെട്ടിവെച്ച തുകക്ക് നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഇത്തരത്തില്‍ എസ്.പിക്ക് 54ശതമാനവും ബി.എസ്.പിക്ക് 66ശതമാനവും കോണ്‍ഗ്രസിന് 75ശതമാനവും സ്ഥാനാര്‍ത്ഥികള്‍ക്ക് തുക നഷ്ടമായതായിട്ടുണ്ടെങ്കിലും ആരും ഈ പാര്‍ട്ടികള്‍ക്ക് മികച്ച വിജയം എന്ന് രേഖപ്പെടുത്തിയതായി കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

16മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 14 എണ്ണമാണ് ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത്. ബാക്കി രണ്ടെണ്ണം ബിഎസ്പിയുമാണ് നേടിയത്. കോണ്‍ഗ്രസ്സിനും എസ്പിക്കും സീറ്റുകളുമില്ല