കൊച്ചി: പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍. അമാലിന് ജന്മദിനാശംസനേര്‍ന്നു കൊണ്ട് പൃഥ്വിരാജും നസ്രിയയും രംഗത്തെത്തി. ദുല്‍ഖറിനും അമാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇരുവരും ആശംസകള്‍ നേര്‍ന്നത്.

ഏറ്റവും മനോഹരിയായ സഹോദരിക്ക് ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അമാല്‍ എന്ന് നസ്രിയയും കുറിച്ചു.

2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷം 2012-ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.