Connect with us

local

കാസര്‍കോട് നയൻമാർമൂല ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുനീർ പടിഞ്ഞാർ മൂലയുടെ അനുസ്മരണ യോഗം നടത്തി

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.

Published

on

കാസര്‍കോട് നയൻമാർമൂല ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മുനീർ പടിഞ്ഞാർ മൂലയുടെ അനുസ്മരണ യോഗം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദ് അലി അനുസ്മരണ പ്രഭാഷണം നടത്തി.പി ബി സലാം അധ്യക്ഷത വഹിച്ചു. സിദ്ദിഖ് മൗലവി പ്രാർത്ഥന നടത്തി.
ചടങ്ങിൽ ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി എ അബ്ദുൽ റഹിമാൻ, മുനീർ ഹാജി, മൂസ ബി ചെർക്കള, കെ അബ്ദുള്ള കുഞ്ഞി ചെർക്കള, എ അഹമ്മദ് ഹാജി, ജലീൽ എരുതും കടവ്, നാസർ ചായിൻടി, കാദർ ബദ്രിയ, കാദർ പാലോത്ത്, ഇക്ബാൽ ചെരൂർ, കബീർ ചെർക്കള, ലത്തീഫ് നയൻമാർമൂല, സി  ബി ലത്തീഫ് എന്നിവർ പ്രസംഗിച്ചു. എൻ എ താഹിർ സ്വാഗതവും, ബഷീർ കടവത്ത് നന്ദി പറഞ്ഞു.

crime

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Published

on

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന കുട്ടിയെ സീറ്റില്‍ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ബനാറസ് ബസ് കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി മുഹമ്മദ് സിനാന്‍(22) നെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്.

എതിര്‍പ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് പ്രതിയായ സിനാന്‍ ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്‌സോ കേസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്നവ പിടികൂടി

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ച കയറാനെത്തിയ സംഘത്തില്‍ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പിടികൂടി

Published

on

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ച കയറാനെത്തിയ സംഘത്തില്‍ നിന്ന് പുരാവസ്തുക്കളെന്ന് തോന്നിക്കുന്ന സാധനങ്ങള്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെ 5:30ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കയറാനാണ് നാലു പേര്‍ അടങ്ങുന്ന സംഘം എത്തിയത്.

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യാത്രക്കാര്‍ റെയില്‍വേ പൊലീസിന് അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ നാല് പേരും ഓടി രക്ഷപ്പെട്ടു.

ഓടുന്നതിനിടെ ഉപേക്ഷിച്ച ചാക്കില്‍ നിന്ന് ഏറെ പഴക്കം ചെന്ന നിലവിളക്ക്, ഓട്ടുപാത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. കളവ് മുതലാണെന്ന് സംശയിക്കുന്നു. ഓടി രക്ഷപ്പെട്ടവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് സൂചന.

Continue Reading

kerala

കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Published

on

കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മാടായി വാടിക്കലിലെ നിഷാന്‍ (19) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് കുഞ്ഞിമംഗലം ക്ഷേത്രത്തിന് സമീപമാണ് അപകടം. പയ്യന്നൂര്‍ ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ഥിയാണ് മരിച്ച നിഷാന്‍.

Continue Reading

Trending