ഇങ്ങനെയൊരു തിരിച്ചടി ആരും സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സ്വന്തക്കാരെ കയറ്റിയെന്നാരോപിച്ച് പുകച്ച് പുറത്തു ചാടിച്ച ജയരാജന്‍ അതേ പ്രശ്‌നത്തില്‍ മന്ത്രിക്കുപ്പായമൂരി.

മന്ത്രി ജയരാജന്‍ നിയമന വിവാദത്തില്‍ പെട്ടത് മുതല്‍ മലയാളികള്‍ക്ക് അറിയേണ്ടിയിരുന്ന കാര്യം അഞ്ജു പോകുന്ന പള്ളിയേതെന്നായിരുന്നു. സോഷ്യല്‍മീഡിയയില്‍ പല ട്രോളുകളായി അഞ്ജുവും അഞ്ജുവിന്റെ പള്ളിയും ചര്‍ച്ചയായി. കണ്ണൂര്‍ പേരാവൂരിലെ സെന്റ് ജോസഫ് ഫൊറാനോ പള്ളിയാണ് അഞ്ജു പോകുന്ന പള്ളിയെന്നും സോഷ്യല്‍മീഡിയക്കാര്‍ വിധിയെഴുതി.

എന്നാല്‍, അത് തന്റെ ഇടവക പള്ളിമാത്രമാണെന്നും കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലാണ് താന്‍ പതിവായി പോകാറെന്നും അഞ്ജു പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തു. നിയമന വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അത് ജയരാജനെ മുറിവേല്‍പ്പിക്കുന്നത് തുല്യമാകുമെന്നും അഞ്ജു പറഞ്ഞു.