Connect with us

Culture

തീവ്രദേശീയക്കെതിരെ വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ജഡ്ജി ഏ.പി ഷാ

Published

on

ന്യൂഡല്‍ഹി: ദേശീയതയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വാഗ്വാദങ്ങള്‍ക്കിടെ അപകടകരമായ രീതിയിലുള്ള അമിതമായ ദേശീയതയെക്കുറിച്ച് വിമര്‍ശനവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഏ.പി ഷാ രംഗത്ത്. രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍ റോയുടെ അനുസ്മരണ ചടങ്ങിലാണ് വര്‍ത്തമാനകാലത്തെ അടിച്ചേല്‍പ്പിക്കുന്ന ദേശീയതെക്കുറിച്ച് ഷാ പ്രതിപാദിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ സമീപകാലത്ത് വ്യക്തികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദേശദ്രോഹക്കുറ്റത്തെ അദ്ദേഹം വിമര്‍ശിക്കുന്നു.

ഇന്ന് ദേശീയത ഓരോ വ്യക്തികളുടേയും മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തിയ്യേറ്ററുകളില്‍ ദേശീയഗാനം ചൊല്ലേണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഷാ തന്റെ നിലപാട് ഉച്ചത്തില്‍ പറയുന്നുണ്ട്. തിയ്യേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ അദ്ദേഹം വിമര്‍ശിച്ചു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തോടൊപ്പം എന്ത് പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന കോടതിവിധികള്‍ വ്യക്തികളുടെ മൗലികാവകാശങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആര്‍എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ ഗോവധത്തിനെതിരെയുള്ള നിലപാടിനേയും ഷാ വിമര്‍ശിച്ചു. വ്യത്യസ്ഥമായ ജീവിത സവിശേഷകളാണ് രാജ്യത്തിന്റെ പ്രത്യേകതയെന്നും കേരളത്തില്‍ ബീഫെന്നത് അവരുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

എം.എന്‍ റോയ് ഫാസിസത്തെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ അടിച്ചമര്‍ത്തുന്ന രീതിക്കെതിരെ പ്രതികരിച്ചു. നിര്‍ഭാഗ്യവശാല്‍ നമുക്ക് അറിവ് പകര്‍ന്നു തരുന്ന സ്ഥാപനങ്ങളില്‍ ഇന്ന് നടക്കുന്നത് സ്വതന്ത്രമായ ചിന്തകളെ ആക്രമിക്കുന്ന പ്രവണതയാണ്. സര്‍ക്കാരിന് സ്വീകാര്യമല്ലാത്ത കാഴ്ച്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളുള്ളവരെ പെട്ടെന്ന് തന്നെ ദേശദ്രോഹികളെന്ന് വിളിക്കുന്നത് സങ്കടകരമായ വസ്തുതയാണ്. അടുത്തിടെ ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് ചുമത്തിയ ദേശദ്രോഹകുറ്റത്തേയും ഗുര്‍മെഹര്‍ കൗറിനെതിരെ ഉയര്‍ന്നുവന്ന ആര്‍.എസ്.എസ് ഭീഷണിയേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതല്ല മുദ്രാവാക്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അഫ്‌സല്‍ഗുരുവിനേയും യാക്കൂബ് മേമനേയും തൂക്കിലേറ്റിയതുള്‍പ്പെടെ വിവാദവിഷയങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്‌ക്വാഡിനെക്കുറിച്ചും ഷാ വിമര്‍ശിച്ചു. ഒട്ടേറെ വിവാദ വിഷയങ്ങളിലെ പ്രതികരണത്തിന് ശേഷം ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയോടുകൂടിയാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Film

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി.

Published

on

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്.

2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചര്‍ലയെ ഉള്‍പ്പെടുത്തുന്നത് തങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ ടിആര്‍എസിനുവേണ്ടി കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Continue Reading

Trending