Connect with us

kerala

ഗസ്റ്റ് അധ്യാപക നിയമനം: സിപിഎമ്മിന് തിരിച്ചടി

ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വിസി ഡോ: മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടിക്കേറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചത്.

Published

on

കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സർ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍റർവ്യുബോർഡിൽ സിൻഡിക്കേറ്റ് സ്ഥിരംസമിതി കൺവീനറും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ. എസ്.ഷിജുഖാന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയത് സിപിഎമ്മിന് തിരിച്ചടിയായി.

ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വിസി ഡോ: മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടിക്കേറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചത്. ഇന്‍റർവ്യു കമ്മിറ്റി തയ്യാറാക്കിയ റാങ്ക് പട്ടിക അംഗീകരിക്കാൻ വിസി വിസമ്മതിച്ചു വെങ്കിലും സിൻഡി ക്കേറ്റ് ഭൂരിപക്ഷഅംഗങ്ങളുടെ പിന്തുണയോടെ പട്ടിക അംഗീകരിക്കുകയായിരുന്നു.

യുജിസി നിബന്ധനപ്രകാരം വിസിയോ,  സീനിയർ പ്രൊഫസ്സർ പദവിയിലുള്ള വിസി ചുമതലപ്പെടുത്തുന്ന അദ്ധ്യാപകനോ ആയിരിക്കണം ഇൻറർവ്യൂ ബോർഡിന്‍റെ ചെയർമാൻ. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യുജി സി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അനധ്യാപകരായ സിണ്ടിക്കേറ്റ് അംഗങ്ങൾ അധ്യാപക ഇന്റർവ്യൂബോർഡിൽ പങ്കെടുക്കുന്നത് യുജിസി വിലക്കിയിട്ടുമുണ്ട്.

ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിലാണ് സർക്കാർ ‘കേരള’സിണ്ടിക്കേ ട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.’കേരള’യിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത്. നിയമിക്കപെടുന്നവർക്ക് നാലു വർഷ ബിരുദ കോഴ്സിന്റെ നിലവിലെ ബാച്ച് പൂർത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ്‌ അധ്യാപന പരിചയം ഭാവിയിൽ റെഗുലർ നിയമനത്തിനുള്ള മുൻപരിചയമായി കണക്കിലെടുക്കാനുമാവും.

ഇപ്പോൾ 16 ഒഴിവുകളിലേയ്ക്കാണ് നിയമനമെങ്കിലും നാല് വർഷത്തിനുള്ളിൽ 50 ഓളം പേരെ സർവ്വകലാശാലയ്ക്ക് നിയമിക്കേണ്ടിവരും . 75000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കും.

കേരള സർവകലാശാല   ക്യാമ്പസിൽ നേരിട്ട് നടത്തുന്ന നാല് വർഷ ബിരുദ കോഴ്സുകളുടെ പരീക്ഷ നടത്തിപ്പിന്റെയും, ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെയും, ഇന്റെണൽ മാർക്ക് നൽകുന്നതിന്റെയും, മൂല്യനിർണയത്തിന്റെയും പൂർണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന ഗസ്റ്റ്‌ അധ്യാപകർക്കാ യതുകൊണ്ട്, തങ്ങൾക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡി. വൈ.എഫ്.ഐ നേതാവിനെ ഇന്റർവ്യൂകമ്മിറ്റിചെയർമാനായി നിയമിച്ചതിനു പിന്നിലെന്നും, റാങ്ക് പട്ടിക അംഗീകരിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആക്ഷേപം ഉന്നയിച്ചിരുന്നു. അതിനിടെയാണ് ഹൈക്കോടതി ജസ്റ്റിസ് എൻ. നാഗരേഷ് റാങ്ക് പട്ടിക റദ്ദാക്കിയത്. UGC ചട്ടപ്രകാരം കമ്മിറ്റി രൂപീകരിച്ച് പുതിയ റാങ്ക് പട്ടിക സർവ്വകലാശാലയ്ക്ക് തയ്യാറാക്കാമെന്നും വിധിന്യായത്തിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേട്; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്

Published

on

സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്ന വ്യവസ്ഥയിരിക്കെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു. വിപണി വിലയേക്കാള്‍ പത്തുമുതല്‍ പതിനഞ്ച് രൂപവരെ കൂട്ടിയാണ് സപ്ലൈകോ ഈ തേയില വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഷെല്‍ജി ജോര്‍ജടക്കമുള്ളവരുടെ എറണാകുളം, ഇടുക്കി ജില്ലകളിലായുള്ള 7.94 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം ക്രമക്കേടില്‍ ആദ്യം അന്വേഷണം ആരംഭിച്ച വിജിലന്‍സ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Continue Reading

kerala

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി; നാല് പേര്‍ പിടിയില്‍

. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

Published

on

പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി നടത്തിയ നാല് പേര്‍ പിടിയില്‍. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂര്‍ സ്വദേശി വിപിന്‍ (26), കുളത്തൂര്‍ പുതുവല്‍ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരണ്‍ ( 35 ), വഞ്ചിയൂര്‍ സ്വദേശി ടെര്‍ബിന്‍ ( 21 ) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടിയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം എസ്എം അപ്പാര്‍ട്ട്‌മെന്റ് &ലോഡ്ജിലായിരുന്നു പ്രതികള്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. 460 mg എംഡിഎംഎ, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു.

എംഡിഎംഎ ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, എംഡിഎംഎ തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെത്തി.

 

Continue Reading

kerala

പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം; പരീക്ഷ എഴുതാന്‍ അനുമതി

വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു.

Published

on

പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി തീരുമാനം നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിനിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.

പ്ലസ് ടൂ പരീക്ഷയ്ക്കിടെ മറ്റൊരു വിദ്യാര്‍ത്ഥി സംസാരിച്ചതിന്റെ പേരില്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്ററായിരുന്ന അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹബീബ് റഹ്മാനെതിരെയാണ് നടപടിയെടുത്തത്. മലപ്പുറം ഡിഡിഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്.

ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിക്കാണ് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ ദുരനുഭവം ഉണ്ടായത്.

 

Continue Reading

Trending