india
എഐ സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്‌കരിക്കാനാവശ്യമായ സമീപനങ്ങള്‍ അനിവാര്യമാണ്: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

നിർമ്മിതബുദ്ധിയുടെ കാലത്ത് സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്കരിക്കാനാവശ്യമായ സമീപനങ്ങളും നടപടികളും ലോകമെങ്ങും അനിവാര്യമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഈ നയങ്ങൾ തിരുത്തി സാമ്പത്തിക നയങ്ങളെ സാമൂഹികനീതിയുമായി സമന്വയിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കണമെന്നും ധനാഭ്യർത്ഥനയെ സംബന്ധിച്ച ചർച്ചയിൽ സമദാനി ആവശ്യപ്പെട്ടു.
നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി ആശ്രയിക്കുന്നത് ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സത്യം തന്നെ ഇരയാക്കപ്പെടുന്ന കാലത്ത് ഡീപ് ഫെയ്ക്ക് സിൻഡ്രം ഏറ്റവും വലിയ അപകടമായിത്തീരുകയാണ്. യന്ത്രങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരും മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുമാണ് ഈ യാന്ത്രികയുഗത്തിന്റെ മുഖമുദ്ര. കൃത്രിമത്വം വാഴുന്ന കാലമാണ്. പക്ഷെ, “കൃത്രിമത്വത്തിന്റെ അടിസ്ഥാനങ്ങളെക്കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല, കടലാസു നിർമ്മിത പൂക്കളിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയുമില്ല.” ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. നിർമ്മിതബുദ്ധി പ്രദാനം ചെയ്യുന്ന അവസരങ്ങൾ പലതും നമ്മുടെ ജനതയിൽ ഭൂരിപക്ഷത്തിനും ലഭ്യമാകാൻ പോകുന്നില്ല. കാരണം അതിൻ്റെ മേഖലകളും ഉപകരണങ്ങളും എത്തിപ്പിടിക്കുക അവർക്ക് എളുപ്പമല്ല.
അതുകൊണ്ട് ഡിജിറ്റൽ വേർതിരിവുകൾ പരിഹരിക്കുന്നതിന് മുമ്പ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇടയിലുള്ള വേർതിരിവുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനനുസൃതമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും പ്രായോഗിക നയങ്ങളും രൂപകല്പന ചെയ്തുകൊണ്ട് ദുർബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കണം.
വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ സാമൂഹികനീതിയെ പ്രാപിക്കാനാകില്ല. എന്നാൽ തുടർച്ചയായി അവരെ അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. അവരുടെ മുമ്പിൽ പുരോഗതിയുടെ സകല കവാടങ്ങളും കൊട്ടിയടക്കുകയാണ്. സാമൂഹികസമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വെറുപ്പും വിദ്വേഷവും സ്പർദ്ധയും വർദ്ധിക്കുന്നിടത്ത് ഒരു സാമ്പത്തിക വളർച്ചയും സാധ്യമാവുകയില്ല. മണിപ്പൂരിൽ നിന്ന് പാഠം പഠിക്കാനും അത് പരിഹരിക്കാനും ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം.
സമദാനിയുടെ പ്രസംഗത്തിലെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം എത്ര നല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ മന്ത്രിക്ക് തമിഴിലും സംസാരിക്കാമല്ലോ എന്ന് ആദ്ധ്യക്ഷ്യം വഹിച്ച കുമാരി ഷെൽജ അഭിപ്രായപ്പെട്ടതും അതേത്തുടർന്ന് ഡി.എം.കെ അംഗങ്ങൾ ആരവം മുഴുക്കിയതും സഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ നർമ്മം ചേർത്തുള്ള പ്രതികരണങ്ങൾക്ക് അവസരം സൃഷ്ടിച്ചു.
india
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം

ഡോളറിനെതിരെ 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു. അതേസമയം അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. ബാരലിന് 68.77 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.48 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില്‍ നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
india
കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.
തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ പറയുന്നു.
india
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ