ദുബൈ: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് രണ്ട് റെസ്റ്ററന്‍ഡുകളില്‍ ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ച അറബ് നടിയെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു. ജന്മദിനാഘോഷ വീഡിയോ ഇവര്‍ സ്‌നാപ് ചാറ്റിലൂടെ പങ്കുവച്ചിരുന്നു.

പതിനായിരം ദിര്‍ഹമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കുള്ള പിഴ. പങ്കെടുക്കുന്നവര്‍ക്ക് അയ്യായിരം ദിര്‍ഹമും. നടിയുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പങ്കുവച്ചിട്ടില്ല. എംഎച്ച് എന്ന മേല്‍വിലാസത്തിലാണ് പൊലീസ് ഇവരെ കുറിച്ചുള്ള കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

അതിനിടെ, യുഎഇയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 679 കോവിഡ് കേസുകളാണ്. 813 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി. 72,000 പേരെ പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത് എന്ന് രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 88 ലക്ഷം കോവിഡ് പരിശോധനകള്‍ നടത്തിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.