Connect with us

gulf

കരുണയുടെ സ്പർശം-ജിസിസി കെഎംസിസി പൈക്ക സോൺ പത്താം വാർഷിക നിറവിൽ

അര കോടിയിലധികം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓൺലൈനിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗം നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദി ബെളിഞ്ചം ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

Published

on

ദുബൈ: അര കോടിയിലധികം രൂപയുടെ കാരുണ്യ പ്രവർത്തനം നടത്തിയ ജിസിസി കെഎംസിസി പൈക്ക സോണിന്റെ ഓൺലൈനിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗം നെല്ലിക്കട്ട ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഹംസത്ത് സഹദി ബെളിഞ്ചം ഉസ്താദിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.

പ്രസിഡണ്ട് ഇസ്മായിൽ പൈക്ക(ഐഎസ്ബി)യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഖത്തർ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി പി.ഡി. നൂറുദ്ദീൻ മുഖ്യാതിഥിയായ ചടങ്ങിൽ ഷാർജ കെഎംസിസി കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക, ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ് എം എസ് ശരീഫ്, അബുദാബി കെഎംസിസി നേതാവ് അബ്ദുല്ല കൊയർകൊച്ചി, ഖത്തർ കെഎംസിസി നേതാകളായ ഷാനിഫ് പൈക്ക, ജമാൽ പൈക്ക, നൗഷാദ് പൈക്ക, ജിസിസി കെഎംസിസി നേതാകളായ എംകെ ഇബ്രാഹിം, ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ഖാദർ അർക്ക, അഷ്‌റഫ്‌ എ എം, മുസ്തഖ് ചെന്നടുക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അഡ്വ. അഷ്‌റഫും വരവ്–ചിലവ് കണക്ക് ട്രഷറർ കരീം ഗോൾഡൻവീലും അവതരിപ്പിച്ചു.

ജനറൽ കൗൺസിലിൽ 2025-26 ലേക്കുള്ള ഭാരവാഹികളെ ജൂറി അംഗം ഷെരീഫ് പൈക്ക പ്രഖ്യാപിച്ചു. മുൻകമ്മിറ്റി നിശ്ചയിച്ച ജൂറി അംഗകളായ ഷെരീഫ് പൈക്ക, എംഎസ് ഷെരീഫ്, അഷ്‌റഫ്‌ AM, ഹമീദ് ഗോവ ചേർന്നാണ് ഐക്യകണ്ഠേന പാസ്സാക്കിയ പാനൽ തയ്യാറാക്കിയത്.

2025-26 ലേക്കുള്ള പുതിയ കമ്മിറ്റി
പ്രസിഡന്റ്: ബഷീർ മാഷ്, ജനറൽ സെക്രട്ടറി: അൻഷിദ് ഹിൽട്ടൻ, ട്രഷറർ: ഹമീദ് പി.എം.എ, വൈസ് പ്രസിഡന്റ്മാർ നാസർ ഖത്തർ, മൻഷാദ് പൈക്ക, ജോയിന്റ് സെക്രട്ടറിമാർ റഷീക്ക് ബാവ, സൈഫുദ്ദീൻ ചാത്തപ്പാടി, രക്ഷാധികാരികൾ ബക്കർ പൈക്ക, അബ്ദുല്ല കോയർ കൊച്ചി, ഷെരീഫ് പൈക്ക, ഷെരീഫ് എം.എസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ
ഇബ്രാഹിം ഹാജി കുഞ്ഞിപ്പാറ, ISB ഇസ്മായിൽ, അഡ്വ. അഷ്‌റഫ്, അഷ്‌റഫ് എ.എം, ജമാൽ ഖത്തർ, കരീം ഗോൾഡൻവീൽ, ജെ.പി ഇസ്മായിൽ, എം.കെ ഇബ്രാഹിം, നൗഷാദ് KE, അർക്ക ഖാദർ, ഖാദർ പൈക്ക, ഹമീദ് ഗോവ, ബി.എ. ഹമീദ്, അഷ്‌റഫ് ചെർക്കള, അഷ്‌റഫ് KVR, നിസാം പൈക്ക എന്നിവരാണ്.

ജനറൽ സെക്രട്ടറി അഡ്വ:അഷ്‌റഫ്‌ സ്വാഗതവും ട്രെഷറർ ഹമീദ് പിഎംഎ നന്ദിയും പറഞ്ഞു.

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

gulf

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.

 

Continue Reading

Trending