Connect with us

india

അരിക്കൊമ്പനെ വനത്തിൽ തുറന്നു വിട്ടു; ആരോഗ്യാവസ്ഥ തൃപ്തികരമെന്ന് തമിഴ്നാട് വനം വകുപ്പ്

അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്

Published

on

അരിക്കൊമ്പനെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്തെ വനത്തിൽ തുറന്നുവിട്ടു. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭൂമി കൈമാറ്റ തർക്കം; യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്

Published

on

ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

Continue Reading

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

india

5 ലക്ഷം വരെ അയക്കാം;യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

Published

on

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Continue Reading

Trending