മുംബൈ: പ്രമുഖ ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. തനിക്ക് കോവിഡ് ലക്ഷണങ്ങളില്ല. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, വരും ദിവസങ്ങളില്‍ എന്റെ ആരോഗ്യനില താന്‍ നിങ്ങളെ അറിയിക്കും. ഇത് ഒരസാധരണമായ കാലമാണ്. മനുഷ്യരെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്കുറപ്പുണ്ട്. എല്ലാവര്‍ക്കും സ്നേഹമെന്ന് അര്‍ജുന്‍ കുറിച്ചു.

2019ല്‍ ഇറങ്ങിയ പാനിപ്പത്താണ് അവസാനമായി ഇറങ്ങിയ അര്‍ജുന്റെ ചിത്രം