അര്‍ണബ് ഗോസ്വാമിയുടെ ന്യൂസ് അവര്‍ ഷോ പലപ്പോഴും ചര്‍ച്ചക്കുപരി വിവാദങ്ങളാലാണ് വാര്‍ത്തയാകാറ്. സെപ്്തംബര്‍ 30ന് ന്യൂസ് അവറില്‍ ബോളിവുഡ് താരം മിത വശിഷ്ഠിനോട്
പാതിവഴിയില്‍ ചര്‍ച്ച വിട്ടുപോകാന്‍ അര്‍ണബിന്റെ മുന്നറിയിപ്പും അതിന് താരത്തിന്റെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ബോളിവുഡിലെ പാകിസ്താന്‍ താരങ്ങള്‍ തീവ്രവാദികളല്ലെന്ന ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പ്രസ്താവനയായിരുന്നു ചര്‍ച്ചാ വിഷയം. തന്നോട് ചര്‍ച്ചയില്‍ നിന്ന് വിട്ടുപോകാന്‍ ആവശ്യപ്പെട്ട അവതാരകനോട് വായടക്കാന്‍ ആവശ്യപ്പെട്ട നടി മൈക്രോഫോണ്‍ ഇട്ടെറിഞ്ഞ് ഷോ ഉപേക്ഷിക്കുകയും ചെയ്തു. സൈനികന്റെ അച്ഛനെ ആക്ഷേപിച്ചു എന്ന് പറഞ്ഞായിരുന്നു അര്‍ണബ് മിതയോട് ചര്‍ച്ച വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്.

‘ന്റെ അച്ഛന്‍ ഒരു സൈനികനായിരുന്നു. പാകിസ്താനെതിരായ മൂന്നു യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ‘അച്ഛന്‍ തിരിച്ചു വരില്ലെങ്കില്‍ വിഷമിക്കരുത്, വരുന്നില്ലെങ്കില്‍ അദ്ദേഹം ദൈവത്തിന്റെ അടുത്തേക്കാവും പോയിരിക്കുക’ എന്നാണ് എന്നോട് അമ്മ പറയാറ്. ശേഷം അമ്മ എന്റെ ഹോം വര്‍ക്ക് ചെയ്യാനും സഹായിക്കും- മിത ഡെയ്‌ലി ഒയോട് പറഞ്ഞു.

watch video:https://youtu.be/ovm3ddgv52k