Connect with us

kerala

സിദ്ധീഖ് കാപ്പന്റെ യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍

കേസില്‍ സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്‍ത്തകന്റെ അവകാശങ്ങള്‍ നേടിയെക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്‍ മുഖ്യമന്ത്രി മൗനം പൂണ്ടു.

Published

on

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഹാത്രസിലേക്കു പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ യു.പി. പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാറിന് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നായിരുന്നു, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ ഒന്നും ചെയ്യാനില്ലെന്ന ഉത്തരമായിരുന്നു മുഖ്യമന്ത്രിയുടേയുടേത്. കേസില്‍ സുപ്രീം കോടതി ഇടപെട്ടത് ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേസ് കോടതിയിലെത്തിയിരിക്കെ മാധ്യമപ്രവര്‍ത്തകന്റെ അവകാശങ്ങള്‍ നേടിയെക്കുന്നതിനായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എന്തു നടപടിയുണ്ടായി എന്നതില്‍ മുഖ്യമന്ത്രി മൗനം പൂണ്ടു.

 " ഷുഗർ പ്രശ്നം ഉള്ള ആൾ ആണ്. ആരോഗ്യ സ്ഥിതി മോശം ആകുമോ എന്ന് ആണ് പേടി" സിദ്ദീഖ് ഹത്രാസിൽ പോയത്ജോലിയുടെ ഭാഗമായിട്ട് ആണ് . സ്വന്തമായി വാഹനം ഇല്ലാത്തതുകൊണ്ടാണ് സുഹൃത്തുക്കളെ ആശ്രയിക്കേണ്ടി വന്നത്."

സിദ്ദീഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജിയില്‍ കേസില്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ഹരജിക്കാരന് ജാമ്യം അനുവദിക്കില്ലെന്നും അതിനാല്‍ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രിംകോടതി തന്നെ കേസ് കേള്‍ക്കണമെന്നും കേരളാ പത്രപ്രവര്‍ത്തക യൂണിയനു വേണ്ടി ഹാജരായ കപില്‍സിബല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ശരിയല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അക്കാര്യം നോക്കാന്‍ തങ്ങള്‍ ഇവിടെത്തന്നെയുണ്ടല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി നാലാഴ്ച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം; രാഷ്ട്രീയകാര്യ സമിതിയോഗം 4ന്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം.

Published

on

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടന്ന് കെപിസിസി നേതൃത്വം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു രൂപം നല്‍കും. അതിന്റെ ഭാഗമായി ഒക്ടോബര്‍ 4ന് കെപിസിസി ആസ്ഥാനത്ത് എംപിമാരെകൂടി പങ്കെടുപ്പിച്ച് രാഷ്ട്രീയകാര്യ സമിതി യോഗവും 5ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതലനല്‍കിയ നേതാക്കളുടെയും അടിയന്തിര സംയുക്തയോഗവും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വിളിച്ചുചേര്‍ത്തതായി സംഘടനാ ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി യോഗങ്ങളില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 4ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്താണ് രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെ 10ന് നടക്കുന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി പാര്‍ലമെന്റിന്റെ ചുമതലനല്‍കിയ നേതാക്കളുടെയും സംയുക്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി വിശദീകരിക്കും.

 

Continue Reading

kerala

ഭക്ഷ്യസുരക്ഷാ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി; കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും പിഴ ചുമത്തി

വടകര ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി ഫെബിന മുഹമ്മദ് അഷറഫ് നടത്തിയ പരിശോധനയിൽ ഉൽപ്പന്നം തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.

Published

on

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ആവശ്യമായ ലേബൽ വിവരങ്ങൾ ഇല്ലാതെ സിന്തറ്റിക് വിനാഗിരി ഉൽപാദിപ്പിച്ച് വിറ്റ കമ്പനിക്കും വിതരണക്കാരനും വിൽപനക്കാരനും വടകര ആർ ഡി ഒ കോടതി പിഴ ചുമത്തി.

2022 ജൂലൈ 14ന് വടകര പഴയ ബസ്‌സ്റ്റാന്റ് ചന്തപ്പറമ്പിലെ കടയിൽ, ബി സ്റ്റോൺ പ്രൊഡക്റ്റ്സ് തിരൂരങ്ങാടി എന്ന സ്ഥാപനം നിർമ്മിച്ച, ലേബൽ വിവരങ്ങളില്ലാത്ത സിന്തറ്റിക് വിനാഗിരി വിൽപന നടത്തിയ കേസിലാണ് പിഴ ഈടാക്കിയത്. വടകര ഭക്ഷ്യസുരക്ഷാ ഓഫീസർ എ പി ഫെബിന മുഹമ്മദ് അഷറഫ് നടത്തിയ പരിശോധനയിൽ ഉൽപ്പന്നം തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.

തെറ്റായി ബ്രാൻഡ് ചെയ്യപ്പെട്ട സിന്തറ്റിക് വിനാഗിരി ഉൽപ്പാദിപ്പിച്ച സ്ഥാപനം 20,000 രൂപയും വിതരണം ചെയ്ത കമ്പനി 15,000 രൂപയും വിൽപന നടത്തിയ സ്ഥാപനം 2500 രൂപയും പിഴ അടക്കണമെന്ന് വടകര ആർഡിഒ സി ബിജു ഉത്തരവിട്ടു.ഭക്ഷ്യപദാർത്ഥങ്ങൾ വിൽപ്പനക്കായി നിർമ്മിച്ച് പാക്ക് ചെയ്യുമ്പോൾ ഉൽപ്പാദകർ ഭക്ഷ്യസുരക്ഷാ നിയമം 2006 മാനദണ്ഡം പാലിക്കണമെന്ന് കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ സക്കീർ ഹുസൈൻ അറിയിച്ചു. ഭക്ഷ്യവസ്തുവിന്റെ പേര്, ഘടകങ്ങളുടെ പേര്, പോഷക ഘടകങ്ങൾ സംബന്ധിച്ച വിവരങ്ങൾ, ഫുഡ് അഡിറ്റീവ് ചേർത്തിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം, നിർമ്മാതാവിന്റെ പേര്, പൂർണ മേൽവിലാസം, വെജിറ്റേറിയൻ/നോൺ വെജിറ്റേറിയൻ ലോഗോ, അളവ്/തൂക്കം, നിർമ്മിച്ച തിയ്യതി, ഉപയോഗിക്കാൻ പറ്റുന്ന ദിവസങ്ങൾ, ബാച്ച് നമ്പർ, കോഡ് നമ്പർ, എഫ്എസ്എസ്എ ലോഗോ, പതിനാലക്ക ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ നമ്പർ എന്നിവ കൃത്യമായി ലേബലിൽ രേഖപ്പെടുത്തണം. വിതരണക്കാരും വ്യാപാരികളും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ ലേബൽ വിവരങ്ങൾ ഉള്ളവ മാത്രമേ വിൽപന നടത്തുവാൻ പാടുള്ളൂവെന്നും അറിയിച്ചു.

Continue Reading

kerala

നബി ദിനാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്

പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്.

Published

on

സ്നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായൊരു ജീവിതത്തിലൂടെ വിശ്വ മാനവികതയെന്ന സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി മുന്നോട്ടുവച്ചത്. ഇതു തന്നെയാണ് നബിദിനത്തിന്റെ സന്ദേശവും.

പ്രതിസന്ധികളെ നേരിടാനുള്ള ക്ഷമയും സഹനവും വേണമെന്നാണ് മുഹമ്മദ് നബി വിശ്വാസ സമൂഹത്തെ പഠിപ്പിച്ചത്. പ്രവാചക വചനങ്ങള്‍ യാര്‍ത്ഥ്യമാക്കുന്നതാകട്ടെ ഇത്തവണത്തെ നബിദിനം. എല്ലാവര്‍ക്കും നബി ദിനാശംസകള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading

Trending