Connect with us

Video Stories

കത്വ പീഡനകൊലപാതക സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം സാന്ത്വനവുമായെത്തിയ ഇ.ടി മുഹമ്മദ് ബഷീറിനെ നന്ദിപൂര്‍വം സ്മരിച്ച് ബന്ധുക്കള്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

കശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം. 2018 ഏപ്രിലിലായിരുന്നു പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഇന്ത്യ ലോകത്തിനു മുന്നില്‍ നാണം കെട്ടതും. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഒരാഴ്ചക്കിടെ മൂന്നു തവണയാണ് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടമാനഭംഗത്തിനിരയാക്കിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ വെളിപ്പെടുത്തിയത്. ഒടുവില്‍ വനാതിര്‍ത്തിയില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞയുടനെ തന്നെ മാതാപിതാക്കളെ സമാശ്വാസിപ്പിക്കാന്‍ മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അവിടെ എത്താന്‍ കാണിച്ച ധീരത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമാശ്വാസ വചനങ്ങളുമായി ബഷീര്‍ അവിടെ കടന്നു ചെന്നത് പെണ്‍കുട്ടിയുടെ കുടംബം നന്ദിപൂര്‍വം സ്മരിക്കുന്നു. ജനനായകന്റെ സാന്ത്വനം അവര്‍ക്ക് പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ല. 2018 ഏപ്രില്‍ 17നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ കശ്മീരിലെത്തിയത്. പുലര്‍ച്ചെ ജമ്മുവില്‍ ട്രെയിനിറങ്ങിയ ഇ.ടിയും സംഘവും കാലത്ത് ഒമ്പതിന് പെണ്‍കുട്ടിയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്വാലയെയും മറ്റു കുടുംബാംഗങ്ങളെയുമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ജമ്മുവില്‍ നിന്നു നൂറിലേറെ കിലോമീറ്റര്‍ അകലെയുള്ള പര്‍വ്വതമേഖലയായ പട്‌നിടോപിനടുത്ത് സന്‍സറില്‍ ക്യാമ്പ് ചെയ്യുന്ന മാതാവിനെയും മറ്റു ബന്ധുക്കളെയും ബഷീര്‍ കണ്ടു ആശ്വാസിപ്പിച്ചപ്പോള്‍ അവിടെ കുതിച്ചെത്തിയ ആദ്യ ജനപ്രതിനിധികൂടിയായിരുന്നു.
രസ്‌നയില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളാണ് ബകര്‍വാലകള്‍. സമീപ സ്ഥലങ്ങളില്‍ ഇവര്‍ വളര്‍ത്തു മൃഗങ്ങളെ മേക്കാന്‍ പോകും. ബകര്‍വാലകള്‍ ഹിരാനഗര്‍ താലൂക്കില്‍ താമസിക്കുന്നത് ഇഷ്ടമില്ലാതിരുന്ന റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരായ സഞ്ജീവ് റാം ആണ് കുറ്റകൃത്യം ആസൂത്രണം ചെയ്തത്. കുടിലിനു സമീപത്തെ പറമ്പില്‍ കുതിരയെ മേക്കുകയായിരുന്ന പെണ്‍കുട്ടിയെ, കുതിരയെ കാണാതായെന്ന് പറഞ്ഞ് സഞ്ജീവ് റാം സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് മയക്കുമരുന്ന് നല്‍കി ബോധംകെടുത്തി. സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി ഇയാള്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് മറ്റു ചിലരേയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പ്രതികള്‍ ഓരോരുത്തരായി പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്ന് പിച്ചിച്ചീന്തി. സഞ്ജീവ് റാമിന്റെ അനന്തിരവനും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. അനന്തിരവന്‍ പിന്നീട് സഞ്ജീവ് റാമിന്റെ മകനെയും വിവരം അറിയിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്ന ഇയാള്‍ ഇവിടെനിന്ന് 500 കിലോമീറ്റര്‍ താണ്ടിയെത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഒടുവില്‍ കാലുകൊണ്ട് കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു. ജീവന്‍ ശേഷിച്ചതിനാല്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു. ഒടുവില്‍ മരിച്ചെന്ന് ഉറപ്പാക്കാന്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ചു. കൊല്ലുന്നതിന് തൊട്ടു മുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മൃതപ്രായയായ പെണ്‍കുട്ടിയുടെ ശരീരം വീണ്ടും പിച്ചിച്ചീന്തി. ഇയാള്‍ക്കു ശേഷം മറ്റു പ്രതികളും ഇതുതന്നെ ആവര്‍ത്തിച്ചു-18 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കത്വയിലെ രസന ഗ്രാമത്തില്‍ നിന്നും ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കുടുംബം പലായനം ചെയ്തിരുന്നു. ആടുകളും കുതിരകളും അടക്കമുള്ള വളര്‍ത്തു മൃഗങ്ങളുമായി മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറിയ കുടുംബത്തെ ഏറെ ദൂരം സഞ്ചരിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറും സംഘവും സന്ദര്‍ശിച്ചത്. ഇ.ടി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നതായി കുടുംബവും ബന്ധുക്കളും ഇ.ടിയെ അറിയിച്ചിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടിയും മതേതരത്വത്തില്‍ താല്‍പര്യമുള്ള രാജ്യത്തെ മുഴുവന്‍ ജനങ്ങളും മനുഷ്യസ്നേഹികളും കുടുബത്തിനുമൊപ്പമുണ്ടെന്ന് ഇ.ടി ആശ്വസിപ്പിച്ചപ്പോള്‍ അവര്‍ക്ക് വലിയ സുരക്ഷിതബോധം തോന്നിയ നിമിഷങ്ങളായിരുന്നു അത്. മൂന്നു മണിക്കൂറോളം കുടുംബത്തിനൊപ്പം ചെലവഴിച്ചാണ് ഇ.ടിയും സംഘവും മടങ്ങിയത്. ക്രൂരമായി കൊലചെയ്യപ്പെട്ട മകളുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി വെളിപ്പെടുത്തിയിരുന്നു.
പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നെന്നും, തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞതായി ഇ.ടി പറഞ്ഞു. എന്ത് സഹായമാണ് ഞങ്ങള്‍ ചെയ്ത് തരേണ്ടതെന്ന ചോദ്യത്തിന് ‘കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് പെണ്‍കുട്ടിയുടെ ഉമ്മ മറുപടി പറഞ്ഞത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നിയമ പോരാട്ടത്തെക്കുറിച്ച് ഇ.ടി കുടുംബവുമായി ചര്‍ച്ചചെയ്താണ് മടങ്ങിയത്.
രസന ഗ്രാമത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന ആട്ടിടയന്മാരായ നാടോടി കുടുംബങ്ങളെ ആട്ടിപ്പായിപ്പിക്കാന്‍ ചില തീവ്ര മനസ്സുള്ളവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു സംഭവമെന്നാണ് ജമ്മുകശ്മീര്‍ പൊലീസിലെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ മറികടന്നാണ് ജമ്മുകശ്മീര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും കുറ്റപത്രം സമര്‍പ്പിച്ചതും. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ നടത്തിയിരുന്നു.
ദേവസ്ഥാനം ക്ഷേത്രത്തിന്റെ ചുമതലയുള്ള സഞ്ജീവ് റാം, ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത അനന്തിരവന്‍, അനന്തിരവന്റെ സുഹൃത്ത്, സഞ്ജീവ് റാമിന്റെ മകന്‍ വിശാല്‍ ജന്‍ഗോത്ര, സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്, പ്രദേശവാസിയായ പര്‍വേശ് കുമാര്‍ എന്നിവരാണ് പ്രതികള്‍.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending