Connect with us

Video Stories

ശരീഅത്തും സി.പി.എമ്മും ഇടത് മുസ്‌ലിം സാമാജികരും

Published

on

ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി വളരാന്‍ കഴിയുന്നില്ലെന്ന സമ്മതിക്കല്‍ കൂടിയാണിത്. ഇ.എം.എസ് ഉള്‍പ്പടെയുള്ളവര്‍ ഉയര്‍ത്തിയ ഭൂരിപക്ഷ പ്രീണനം തുടര്‍ന്നും നിലനിര്‍ത്താനാണ് പാര്‍ട്ടി ബൗദ്ധിക കേന്ദ്രങ്ങള്‍ ശ്രമിച്ചു കാണുന്നത്.
ശരീഅത്ത് ദൈവിക നിയമ സംഹിതയാണ്. അതിലിടപെടാന്‍ മനുഷ്യര്‍ക്കധികാരമില്ല. എ.ഡി 610 മുതല്‍ ശരീഅത്ത് വ്യവസ്ഥ ലോകത്ത് നിലവില്‍ വന്നു. ഇപ്പോള്‍ 200 കോടിയോളം മുസ്്‌ലിംകള്‍ ഭൂമിയില്‍ അധിവസിക്കുന്നു. അവര്‍ ഏക സ്വരത്തില്‍ അംഗീകരിക്കുന്ന ‘ശരീഅത്ത്’ ഭേദഗതി വരുത്താനോ പരിഷ്‌കരിക്കാനോ ആര്‍ക്കാണധികാരമുള്ളത്. മുസ്്‌ലിം ലോകം അവരുടെ കര്‍മ്മ ശാസ്ത്രം ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ എന്നീ നാലിലൊന്ന് അംഗീകരിച്ചുവരുന്നു. തുര്‍ക്കി, ഇറാന്‍, സിറിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ മുസ്്‌ലിം രാജ്യങ്ങളില്‍ ഭേദഗതികള്‍ ഉണ്ടാക്കിയെന്നാണ് തല്‍പര കക്ഷികള്‍ പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്‍ ഇത് തെറ്റിദ്ധാരണയാണ്.
മുസ്തഫ കമാല്‍ പാഷ അത്താതുര്‍ക്കിന്റെ തീവ്ര സെക്യുലര്‍ വീക്ഷണത്തിന്റെ ഇരയായിരുന്നു തുര്‍ക്കിയിലെ ശരീഅത്ത്. പര്‍ദ്ദ നിയമം മുഖേന നിരോധിക്കപ്പെട്ട രാജ്യമാണ് തുര്‍ക്കി. റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലെ ഇസ്്‌ലാമിക ചായ്‌വുള്ള പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലുണ്ടെങ്കിലും ഭരണഘടനാപരമായ പരിമിതികള്‍ പൂര്‍ണമായി മറികടക്കാനായിട്ടില്ല.
ഇറാന്‍ ശീഈ വിശ്വാസികളുടെ നാടാണ്. സിറിയയും ശീഈ സരണിയാണ് പിന്തുടരുന്നത്. ജഅ്ഫരി സരണിയാണ് ഇവിടെ നിലവിലുള്ളത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലെ മതകാര്യ മേഖലയിലെ ഇഖ്‌വാനീ വഹാബീ മതകാര്യ വകുപ്പിലെ സ്വാധീനം തെറ്റായ നിയമ നിര്‍മാണങ്ങള്‍ക്ക് കാരണമായിട്ടുണ്ടാവാം.
മുസ്്‌ലിംകള്‍ അവരുടെ മത നിയമങ്ങള്‍ പ്രമാണങ്ങളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഏതെങ്കിലും കാര്യം ഭരണാധികാരികളില്‍ നിന്നല്ല. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച വ്യക്തി ദാസ്യം ഇസ്്‌ലാമിനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഇസ്്‌ലാം ദൈവീക നിര്‍മ്മിതിയാണ്. ആ കാരണത്താല്‍ അതിന്റെ യുക്തിയും സാധ്യതയും കേവല മനുഷ്യര്‍ക്ക് സമ്പൂര്‍ണമായി ഗ്രാഹ്യമാവണമെന്നില്ല. എന്നാല്‍ മത നിയമം വ്യാഖ്യാനിച്ച് പറയാന്‍ അര്‍ഹതയുള്ള പണ്ഡിത വിധികളാണ് മുസ്്‌ലിംകള്‍ക്ക് സ്വീകാര്യം.
കേരളത്തിലാണിപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെറിയ സ്വാധീനമുള്ളത് ത്രിപുരയിലും പാര്‍ട്ടി തളര്‍ന്നിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ ഫാസിസ്റ്റ് ഭീഷണി ചെറുക്കാനുള്ള രാഷ്ട്രീയ മസില്‍ പവറാണെന്ന് തെറ്റിദ്ധരിപ്പിച്ച് മത ന്യൂനപക്ഷങ്ങളില്‍ ചെറിയൊരു വിഭാഗത്തെ സ്വാധീനിക്കാന്‍ നടത്തിയ നീക്കം വിജയിക്കുക കാരണമാണ് നിയമ സഭാ അംഗബലം 91 എന്ന മാജിക് സംഖ്യയിലെത്തിയത്. മാസം നാല് കഴിഞ്ഞപ്പോള്‍ ഫാസിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കുന്നത് അവരുടെ അരയില്‍ ഒളിപ്പിച്ചു വെച്ച മത നിഷേധമെന്ന കഠാരക്ക് സ്ഥാന ചലനം പോലും വന്നില്ലെന്ന പ്രഖ്യാപനമാണ്.
കഴിഞ്ഞ നിയമ സഭാ തെരഞ്ഞടുപ്പില്‍ മുസ്്‌ലിം വൈകാരികത ചൂഷണം ചെയ്തു വിജയിച്ച മുസ്്‌ലിം എം.എല്‍.എ മാരെങ്കിലും നിലപാട് വ്യക്തമാക്കാന്‍ സമയമായി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമിക ശരീഅത്തിനെ മാനിക്കുന്നുണ്ടോ അതോ ശരീഅത്ത് കാലഹരണപ്പെട്ടതാണെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണോ. ഇസ്്‌ലാമിക ശരീഅത്തിന്റെ മഹത്വം ഇകഴ്ത്തി സംസാരിച്ച് ഭൂരിപക്ഷത്തെ കൂടെ നിര്‍ത്താനുള്ള ഭൂരിപക്ഷ പ്രീണനമെന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ലാഭക്കച്ചവടത്തിന്റെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഇരകളാണ് മുസ്്‌ലിംകള്‍.
മുത്തലാഖ് സംബന്ധിച്ച സി.പി.എം നിലപാടും അജ്ഞത അടയാളപ്പെടുത്തുന്നുണ്ട്. വിവാഹവും വിവാഹ മോചനവും മനുഷ്യാവകാശ പട്ടികയിലാണ് പെടുക. പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ദര്‍ശനമെന്ന നിലക്കാണത്. ഇസ്്‌ലാമിലെ സ്ത്രീ അനുഭവിക്കുന്ന സുരക്ഷയും സംതൃപ്തിയും ഇതര സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അനേക ലക്ഷം അവിവാഹിതകളെ സൃഷ്ടിക്കുന്നവര്‍ സ്ത്രീകളുടെ ജന്മാവകാശമാണ് നിഷേധിക്കുന്നത്. ചാതുര്‍വര്‍ണ്യ സിദ്ധാന്തം സ്ത്രീത്വത്തെ അപമാനിക്കുന്നതോടൊപ്പം മനുഷ്യാവകാശവും വെല്ലുവിളിക്കുന്നു.
്‌കോഴിക്കോട്ടങ്ങാടിയിലെ നൂറ് അംഗത്വം തികയാത്ത മുസ്്‌ലിം സ്ത്രീ കൂട്ടായ്മയല്ല പതിനെട്ട് കോടി ഭാരത മുസ്്‌ലിംകളുടെ വിധി നിര്‍ണയിക്കേണ്ടത്. മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മുസ്്‌ലിം പൊതു സമൂഹത്തിന്റെ പൊതുബോധ്യ മുഖമാണ്. തെക്കെ ഇന്ത്യയിലെ മുസ്്‌ലിംകളുടെ ആധികാരിക ശബ്ദമാണ് സമസ്ത. വടക്കെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ പൈതൃക പ്രാതിനിധ്യമാണ് ബറേല്‍വി മുസ്്‌ലിം ജമാഅത്ത്. ലോക മുസ്്‌ലിംകളും ഇന്ത്യന്‍ മുസ്്‌ലിംകളും ഒരുമിച്ച് നില്‍ക്കുന്ന ശരീഅത്തിന്റെ മതപക്ഷ പരിസരം മാനിക്കാതെ ഫാസിസ്റ്റുകളുടെ മനമറിഞ്ഞു സംസാരിക്കുന്ന സി.പി.എമിന്റെ നിലപാടുകളോട് ആത്മാര്‍ത്ഥ വിയോജിപ്പുണ്ടെങ്കില്‍ ഇടതുപക്ഷ സഹയാത്രികരായ മുസ്്‌ലിം സാമാജികര്‍ പരസ്യമായി രംഗത്ത് വരാന്‍ ആര്‍ജ്ജവം കാണിക്കണം.
                                                                                             പിണങ്ങോട് അബൂബക്കര്‍

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

Trending